കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത് 30 ചതുരശ്ര അടിക്ക് 1 വ്യക്തി എന്ന നിലയിലാണ് )
ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കട/ സൂപ്പര്‍ മാര്‍ക്കറ്റ്/സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും കടകള്‍ക്ക് മുന്നില്‍ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും കൂട്ടിചേര്‍ത്തിട്ടുണ്ട്.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്മുടെ കോഴിക്കോട് അപ്ലിക്കേഷനിലെ ടഛട ബട്ടണിലെ
‘റിപ്പോര്‍ട്ട് ഇഷ്യൂ എന്ന ഓപ്ഷന് ഉപയോഗപ്പെടുത്തി പരാതികള്‍ അയക്കാം. പരാതികള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക.
