നിങ്ങൾക്ക് ക്യാൻസർ ഉണ്ട് ഭീതിപരത്തി മെഡിക്കൽ സെന്റർ

ഇത് ഇൻഫർമേഷൻ കാലഘട്ടമാണ്. അല്ലെങ്കിൽ നമുക്ക് ഇതിനെ ഒരു ഐടി യുഗം എന്ന് വിശേഷിപ്പിക്കാം. പണ്ട് നേരിട്ട് കണ്ട് സംസാരിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് കൈമാറുന്നത്. വിശേഷങ്ങളും വിവരങ്ങളും അറിയിക്കേണ്ട മെസ്സേജുകളും എല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നു.പണ്ട് പറയാറുണ്ട്, നേരിട്ട് പറയേണ്ടത് നേരിട്ട് തന്നെ പറയണമെന്ന്. എന്നാൽ അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ഇന്ന് നടക്കാറില്ല. ഒരു സ്വിച്ച് ഒരു ബട്ടൺ അതാണ് ഇന്നത്തെ ലോകം. എന്താണ് മെസ്സേജ് അയച്ചു വിടുന്നത് എന്ന് പോലും നോക്കാതെയാണ് പലരും കാര്യങ്ങൾ കൈമാറുന്നത്. അതുകൊണ്ടുതന്നെ ഇൻഫോർമേഷൻ ബാരിയേഴ്സ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്. പറയാൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി പറയുമ്പോൾ ആണ് അത് സ്വീകർത്താവിന് മനസ്സിലാക്കുക. അതും ശരിയായ ഇൻഫർമേഷൻ ആവുകയും വേണം. എന്നാൽ ഇങ്ങനെ മെസ്സേജ് മാറിപ്പോയതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ. എന്നാൽ അത്തരം ഒരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
പുതുവർഷം ആശംസിച്ചുകൊണ്ട് സന്ദേശം അയക്കുന്നത് വളരെ സർവസാധാരണമാണ്. ഒരു വർഷം സന്തോഷമുള്ളതായി തീരാനും സ്വപ്നങ്ങൾ സഫലമാകാനുമാണ് പുതുവർഷത്തിൽ ആശംസകൾ അറിയിക്കാറുള്ളത്.
ഇപ്പോഴിതാ പുതുവത്സര സന്ദേശത്തിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു മെഡിക്കൽ സെന്റർ. ആശംസ കിട്ടിയ രോഗികൾ ആകട്ടെ പേടിച്ച് വിറച്ചു പോയി.
എന്തായിരുന്നു ആ സന്ദേശം?
ഈ സംഭവം നടക്കുന്നത് അങ്ങ് യുകെയിൽ ആണ്. ഒരു മെഡിക്കൽ സെന്റർ ആണ് അബദ്ധത്തിൽ ആയിരക്കണക്കിന് രോഗികൾക്ക് സന്ദേശം മാറി അയച്ചിരിക്കുന്നത്. മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ആശംസ അറിയിക്കുന്നതിനു പകരമാണ് ഈ സന്ദേശം മെഡിക്കൽ സെന്റർ അയച്ചിരിക്കുന്നത്. സന്ദേശം ലഭിച്ച ഉടനെ രോഗികൾക്ക് അറ്റാക്ക് വരാഞ്ഞതും ബോധം മറയാഞ്ഞതും ഭാഗ്യമെന്ന് പറയട്ടെ.
ആശംസ സന്ദേശത്തിന് പകരം അവർക്ക് കാൻസർ ഉണ്ടെന്നാണ് മെഡിക്കൽ സെന്റർ അയച്ച സന്ദേശം.
ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബിബിസി ആണ്. സൗത്ത് യോർക്ക് ഷെയറിലെ അസ്കോൺ മെഡിക്കൽ പ്രാക്ടീസ് ആണ് ക്രിസ്തുമസ് രാവിൽ പരിഭ്രാന്തി പരത്തിയത് . ഏകദേശം 8000 ത്തോളം രോഗികൾക്കാണ് തെറ്റായ സന്ദേശം മെഡിക്കൽ സെന്റർ അയച്ചത്.
രോഗികൾക്ക് മെറ്റാസ്റ്റെയ്സുകളുള്ള ആക്രമണാത്മകശ്വാസകോശർബുദം ഉണ്ടെന്നും ചില ആനുകൂല്യങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ ഒരു ഫോമും അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്നു.
Ds1500 ഫോമിലേക്കുള്ള ലിങ്ക് ആണ് സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ സന്ദേശം അയച്ച ശേഷം തങ്ങൾക്ക് സംഭവിച്ച അബദ്ധം മനസ്സിലാക്കിയ മെഡിക്കൽ സെന്റർ രോഗികളോട് ക്ഷമാപണം നടത്തി.
” മുമ്പത്തെ ആ സന്ദേശത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമാപണം ദയവായി സ്വീകരിക്കുക ഇത് തെറ്റായി അയച്ചു പോയതാണ് നിങ്ങൾക്കുള്ള ഞങ്ങളുടെ സന്ദേശം ഇതാ ” നിങ്ങൾക്ക് വളരെ സന്തോഷകരമായ ക്രിസ്തുമസും പുതുവത്സരാശംസകളും നേരുന്നു” എന്നും മെഡിക്കൽ സെന്റർ അറിയിച്ചു.
മുതുകിലെ മറുകിന്റെ ബയോപ്സി യുടെ ഫലം കാത്തിരിക്കുന്ന രോഗിയായ സാറ ഹാർഗ്രിവ്സ് ടെക്സ്റ്റ് ലഭിച്ചതിനുശേഷം ആകെ പരിഭ്രാന്തയായി എന്നും ആശുപത്രിയിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല എന്നും വ്യക്തമാക്കിയിരുന്നു..നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയാണോ രോഗികൾക്ക് ക്രിസ്തുമസ് ആശംസകൾ അറിയിക്കുക എന്നാണ് പലരും ചോദിക്കുന്നത്. ഏതായാലും ഇത്തരത്തിലുള്ള വാർത്തകൾ വരുത്തുന്ന വിനകൾക്ക് തീർച്ചയായും വലിയ വില തന്നെ കൊടുക്കേണ്ടിവരുമെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *