ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട വേനൽമഴയുടെ ദുരിതം മാറും മുമ്പാണ് കാലവർഷമെത്തിയത്.

ജൂൺ ഒന്നിന് എത്തേണ്ട കാലവർഷത്തിൻ്റെ വരവ് രണ്ട് ദിവസം മുമ്പാണ് എത്തിരിക്കുന്നത്. ഇത്തവണ കാലവർഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിലെ മഴ തന്നെ അതിശക്തമാകാനും സാധ്യതയുണ്ട്.

ചുരുങ്ങിയ സമയത്ത് പെയ്ത മഴയിൽ പോലും തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങൾ മുങ്ങുന്ന സ്ഥിതിയായിരുന്നു. ശുചീകരണം തുടങ്ങാനാകാത്ത സ്ഥിതിതിയെ ശക്തമായ കാല‍വർഷം എത്രത്തോളം ദുരിതമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. തലസ്ഥാനത്തിന്‍റെ ദുരിതം ഇരട്ടിയാക്കി സ്മാർട്ട് റോഡ് പണിയും തീർന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *