ചില സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ നമുക്ക് പേടി ആകാറുണ്ട്. ഇതിനെല്ലാം കാരണം വല്ല പ്രേതമോ ,ഭൂതമോ അല്ലെങ്കിൽ മറ്റു വല്ല ശക്തികളോ ആണെന്ന് പോലും നാം ചിന്തിച്ചു പോകും.
ഒരു പ്രേത സിനിമ കാണുമ്പോൾ പെട്ടെന്നൊരു ശബ്ദം ഉണ്ടായാൽ പോലും അലറി വിളിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ പ്രേതമായി കണക്കാക്കുമോ അതോ മറ്റു വല്ല പ്രശ്നങ്ങളുമായി ചിത്രീകരിക്കുമോ . ഇപ്പോഴിതാ വിചിത്രമായ ഒരു വാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഒരു ഇലക്ട്രീഷ്യന്റെ വീട്ടിൽ നടക്കുന്ന ചില വിചിത്ര സംഭവങ്ങളാണ് ഇവ. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് ഇലക്ട്രീഷ്യനായ രാജൻ.. ഇദ്ദേഹത്തിന്റെ വാട്സാപ്പിൽ മെസ്സേജുകൾ വരുമ്പോൾ ഫാൻ ഓഫാക്കുകയും ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകുകയും മറ്റും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലതവണ ഇദ്ദേഹം ആലോചിച്ചു. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് അറിയാൻ വേണ്ടി പോലീസിൽ പരാതി നൽകി. എങ്കിലും തുടർനടപടികൾ ഒന്നും തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏഴുമാസമായി ഇദ്ദേഹത്തിന്റെ ഭാര്യ വിലാസിനിയുടെ മൊബൈലിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലേക്ക് മെസ്സേജുകൾ പോകുന്നു.മകൾ സജിതയുടെ ഫോണിലേക്ക് വരുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ അനുസരിച്ചാണ് വീട്ടിൽ ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. നടപടി എടുക്കാത്തതിനെ തുടർന്ന് നിരവധി ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്.
