ഇത് അന്യഗ്രഹ ജീവിയോ !സ്കോട്ടിഷ് തീരത്ത് ആകാംക്ഷയുണർത്തിയ ജീവി

ദിനംപ്രതി നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളെ തേടി എത്താറുള്ളത്. അവയിൽ പലതും നമുക്ക് അത്ഭുതങ്ങളായി തോന്നുകയും ചെയ്യാറുണ്ട്. നാം അറിയാത്ത നിരവധി കൗതുകങ്ങൾ ഇന്നും ഈ ഭൂമിയിൽ ബാക്കിയുണ്ട്. ശാസ്ത്രലോകം എത്ര തന്നെ ശ്രമിച്ചാലും അവയൊക്കെ കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇനിയും കണ്ടുപിടിക്കാത്ത ജീവജാലങ്ങൾ, മൃഗങ്ങൾ, വസ്തുക്കൾ പ്രകൃതി പ്രതിഭാസങ്ങൾ എന്നിവ എല്ലാം അതിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ പുതിയൊരു വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു വ്യത്യസ്തമായ ജീവിയുടെ ചിത്രമാണ്.ഒറ്റനോട്ടത്തില്‍ തന്നെ എന്താണെന്ന് മനസിലാക്കാന്‍ സാധിക്കാത്ത ഒരു രൂപം. നിറയെ മുള്ളുകളും രോമങ്ങളുമെല്ലാം ഇതിന്റെ ദേഹത്ത് കാണാം. ഇടയ്ക്ക് തിളങ്ങുന്ന പച്ചയും സ്വര്‍ണനിറവും ഇതിനുണ്ട് . എങ്കിലും ഇതെന്താണ് സംഭവമെന്ന് ഒരിക്കലും പെട്ടെന്നൊരാള്‍ക്ക് കണ്ടെത്തുക സാധ്യമല്ല എന്നത് തീർച്ച.
മൈക്ക് അര്‍നോട്ട് എന്ന യുവാവ് എഡിന്‍ബര്‍ഗിലെ പോര്‍ട്ടോബെല്ലോ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോള്‍ കണ്ട കാഴ്ചയാണ് ഇത്. ആദ്യം പായലും മണ്ണുമെല്ലാം പൊതിഞ്ഞിരിക്കുന്ന പൈന്‍ കോണ്‍ ആണെന്നായിരുന്നു മൈക്ക് കരുതിയത്. എന്നാല്‍ അടുത്തുവന്നപ്പോള്‍ ഇതിന് ജീവനുണ്ടെന്നും ഇതൊരു ജീവിയാണെന്നും അദ്ദേഹം മനസ്സിലാക്കുന്നത്.എത്ര നിരീക്ഷിച്ചിട്ടും ഇതെന്ത് ജീവിയാണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒരുവേള അന്യഗ്രഹജീവിയാണോ എന്ന് വരെ ഇതെക്കുറിച്ച് താന്‍ ചിന്തിച്ചുവെന്നാണ് മൈക്ക് പറയുന്നത്. എന്തായാലും ഇതിന്‍റെ ചിത്രമെടുത്ത് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ സംഭവം എന്താണെന്നതിന് വ്യക്തതമാക്കുകയായിരുന്നു. കടലില്‍ കാണപ്പെടുന്ന പ്രത്യേകതരം പുഴു ആണത്രേ ഇത്. ‘സ്കോട്ടിഷ് വൈല്‍ഡ്ലൈഫ് ട്രസ്റ്റ്’ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പീറ്റ് ഹാസ്കെല്‍ എന്നയാളാണ് ഇതിനെ കണ്ടെത്തി വ്യക്തത നൽകിയത്.യുകെയുടെ തീരങ്ങളില്‍ ഇതിനെ കാണാമെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ അധികവും വെള്ളത്തില്‍ കാണപ്പെടുന്ന ഈ വിര, വെള്ളത്തിന് പുറത്തെത്തുമ്ബോള്‍ കാണുന്നവരില്‍ കൗതുകമുണ്ടാക്കുകയാണ് ചെയ്യുന്നത് . എന്തായാലും മൈക്ക് പങ്കുവച്ച ചിത്രം ഏറെ പേരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. നിരവധി പേര്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *