വാട്സ്ആപ്പിൽ ഇനിമുതൽ യിപിഎ ഫീച്ചർ വരുന്നു .. യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ബീറ്റാ പതിപ്പ് 2.25.5.17 ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുകയെന്നാണ് അറിയുന്നത്. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായും, ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും നിര്‍വഹിക്കാന്‍ കഴിയുന്നതാണ് യുപിഐ ലൈറ്റിന്റെ പ്രധാന സവിശേഷത. പുതിയ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം എന്‍പിസിഐയുടെ യുപിഐ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഉപഭോക്താക്കള്‍ക്ക് പിന്‍ ഉപയോഗിക്കാതെ വേഗത്തിലും സൗകര്യപ്രദമായും പണമിടപാട് നടത്താന്‍ ഇതിലൂടെ സാധിക്കും.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വഴി പ്രത്യേക വാലറ്റിലേക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുമായി മത്സരിക്കാനാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ ഫീച്ചര്‍ ഒരു വിജയമായാല്‍, ഇത് കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്.

 
                                            