
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകളിലൂടെ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ റൊമാന്റിക് ഹീറോ ആയി മാറിയ താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് . അതിവേഗമായിരുന്നു അരവിന്ദ് സ്വാമിയുടെ വളര്‍ച്ച. സൗന്ദര്യവും കഴിവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായകന്‍. കൂടുതലും റൊമാന്‍സായിരുന്നു ചെയ്തിരുന്നതെങ്കിലും നല്ല അഭിനേതാവെന്ന് പേരെടുക്കാനും അരവിന്ദ് സ്വാമിയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അരവിന്ദ് സ്വാമി സിനിമയില്‍ നിന്നും ഇറങ്ങിപ്പോയി. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ സിനിമ വിട്ട അരവിന്ദ് സ്വാമിയെ പിന്നെ എവിടേയും കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ലാണ് അരവിന്ദ് സ്വാമി തിരിച്ചു വരുന്നത്. അതുവരേയും താരം സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്നു. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ആ ഇടവേളയെക്കുറിച്ച് അരവിന്ദ് സ്വാമി മനസ് തുറക്കുകയുണ്ടായി. ചില പരസ്യങ്ങളിലൂടെയാണ് ശ്രദ്ധിക്കുന്നത്. അങ്ങനെ ദളപതിയ്ക്കായി തിരഞ്ഞെടുത്തു. പിന്നാലെ റോജയും ബോംബെയും വന്നു. അത് രണ്ടിലും ഞാന്‍ നായകനായിരുന്നു. ആ സമയത്ത് എനിക്ക് സ്റ്റാര്‍ഡം കൈകാര്യം ചെയ്യാനായില്ല. അതോടെയാണ് ഞാന്‍ യുഎസിലേക്ക് പോകുന്നത്”
തന്റെ ഇടവേള അരവിന്ദ് സ്വാമി കൂടുതലും വിനിയോഗിച്ചത് കുടുംബത്തിനൊപ്പം ചിലവിടാനായിരുന്നു. രണ്ട് മക്കളാണ് അരവിന്ദ് സ്വാമിയ്ക്കുള്ളത്. മകള്‍ അധിരയും മകന്‍ രുദ്രയും. ”ആ പത്ത് വര്‍ഷം തന്റെ മക്കള്‍ക്കായി മാറ്റിവച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് തനിക്കുമാത്രമായി കൂടുതല്‍ സമയമുണ്ട്. മകള്‍ക്ക് 19 വയസായി. ഈ ഇടവേളയുടെ സമയത്താണ് അരവിന്ദ് സ്വാമിയുടെ നട്ടെല്ലിന് പരുക്കേല്‍ക്കുന്നതും താരം കിടപ്പിലാകുന്നതും. നട്ടെല്ലിന് പരുക്കേറ്റതോടെ കാലുകളെ ബാധിച്ചു. ഇതോടെ കുറക്കോലം ഭാഗികമായ പരാലിസിസ് അനുഭവിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ പിന്നീട് താന്‍ ആരോഗ്യം വീണ്ടെടുത്തു. അതിന് തന്നെ സഹായിച്ചത് കടല്‍ എന്ന സിനിമയിലേക്കുള്ള ക്ഷണമാണെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. ഇപ്പോഴിതാ നായകനായും വില്ലനായും സഹനടനായുമെല്ലാം തമിഴകത്ത് നിറഞ്ഞു നില്‍ക്കുകയാണ് അരവിന്ദ് സ്വാമി. തിരിച്ചുവരവില്‍ മലയാളത്തിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു.

 
                                            