തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറി മലയാളികളുടെ മനസ്സിൽ നായകനായും വില്ലനായും ജനപ്രീതി നേടിയ നടനും സംവിധായകനും ആണ് ബാല. നിരവധി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയും ആണ് ഈ നടൻ. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് തുടങ്ങുന്ന നടന്റെ ഒരു പ്രസ്താവന ഈയിടെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത് . ഞാന് ഉണ്ണി മുകുന്ദന് അനു മേനോന് എന്നു തുടങ്ങുന്ന ഡയലോഗ് പലതരം ട്രോളുകൾക്കും ഇടവച്ചു. നടന്റെ സിനിമ ജീവിതവും വ്യക്തി ജീവിതവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ച ചെയ്യാറുണ്ട്. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം ഇരുവരും വേർപെടുത്തുകയായിരുന്നു. ശേഷം എലിസബത്ത് എന്ന ഡോക്ടർ നെ യാണ് ബാലവിവാഹം ചെയ്തത്. എന്നാൽ ഇടയ്ക്ക് ഈ ബന്ധത്തിനും വിള്ളൽ വീണിരുന്നു. എലിസബത്തു മായുള്ള ബന്ധവും ബാല വേർപ്പെടുത്തി എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. എന്നാൽ അതിനു ശേഷം ഇരുവരും ഒന്നിക്കുകയും ചെയ്തു. ഇപ്പോൾ എലിസബത്തുമായി പങ്കെടുത്ത ഒരു റിയാലിറ്റി ഷോയുടെ പ്രമോ വീഡിയോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താരതമ്പതികൾ ആദ്യമായി പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ഇത്. റിയാലിറ്റി ഷോയുടെ ഗ്രാൻഡ്ഫിനാലെ യിലാണ് അതിഥിയായി ബാലയും എലിസബത്തും എത്തിയത്. ബാലയും ഭാര്യയും എലിസബത്തും പങ്കെടുക്കുന്ന എപ്പിസോഡ് കളർഫുൾ ആയിരിക്കും എന്നാണ് പ്രമോദ് വീഡിയോ വ്യക്തമാക്കുന്നത്. രസകരമായ ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ വീഡിയോയിൽ ബാലയും എലിസബത്തും ചേർന്ന് ഒരു ഗെയിം കളിക്കുകയും ചെയ്യുന്നുണ്ട്. ഈ ഗെയിമിൽ എലിസബത്തിന്റെ കയ്യിലുള്ള കാർഡിലെ താരം ആരാണെന്ന് ആംഗ്യഭാഷയിലൂടെ ബാല അവതരിപ്പിക്കണം. അത് മനസ്സിലാക്കി ആരാണ് എന്നത് എലിസബത്ത് കണ്ടുപിടിക്കുന്നത് ആണ് ഗെയിം. എന്നാൽ വീഡിയോയിൽ എലിസബത്ത് എടുക്കുന്നത് ഉണ്ണിമുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദൻ ആണെന്ന് അറിയിക്കാൻ ബാല ശ്രമിക്കുന്നത് വളരെ തമാശപൂർവ്വമാണ് ചെയ്തിരിക്കുന്നത്. ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് ക്ലൂ ആണ് ബാല എലിസബത്തിന് നൽകുന്നത്. ഞാന് ഉണ്ണി മുകുന്ദന് അനൂപ് മേനോൻ പൃഥ്വിരാജ് ഞങ്ങൾ ഒരു ബെൽറ്റ് ആണ് എന്ന് ഡയലോഗ് ആണ് ബാല പറയുന്നത്. എന്നാൽ ഇത് വലിയ തമാശയിലേക്ക് നയിക്കുന്നത്. എന്നാൽ പിന്നാലെ വില്ലൻ ആണോ എന്ന് ചോദ്യം വരുമ്പോൾ കലാഭവൻ ജോൺ പറയുന്നത് ഈയടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയ ആളാണ് എന്നാണ്. കലാഭവൻ ജോൺ ഇടയിൽ കയറിയാണ് ഈ മറുപടി പറയുന്നത്. എന്നാൽ ഇതിന് എതിർത്ത് ബാല ഒന്നും തന്നെ പറയുന്നില്ല. പിന്നാലെ ഷോയിൽ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം എന്താണെന്ന് ചോദിക്കുന്നുണ്ട്. പെണ്ണിനാണ് ബലം കൂടുതൽ എന്നാണ് ബാല ഉടനെ നൽകുന്ന മറുപടി.

ഉടൻതന്നെ ഷോയിലെ ഒരു ജഡ്ജ് ആയ നടി നിത്യ ദാസ് ബാലയെ എതിർത്ത് സംസാരിക്കുകയും നിങ്ങൾ അങ്ങനെ പറയരുത് എന്നും പരസ്പരം ധാരണയാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനം എന്നും നിത്യ ദാസ് പറയുന്നുണ്ട്. പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. തങ്ങളെ വിളിച്ചുവരുത്തി കളിയാക്കുകയാണോ എന്നും, നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നും ബാല മറുപടി നൽകുന്നതായിരിക്കും പ്രൊമോ വീഡിയോയിൽ കാണാം. ഈ വീഡിയോയുടെ പൂർണ്ണ എപ്പിസോഡ് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. 2006ൽ കളഭം എന്ന് മലയാള ചിത്രത്തിലൂടെയാണ് മലയാളം സിനിമാരംഗത്തേക്ക് കാലു കുത്തുന്നത്. ആദ്യത്തെ സിനിമയിലൂടെ തന്നെ തന്റെ ഗ്ലാമർ കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ വ്യക്തി കൂടിയാണ് ബാല എന്ന നടൻ. അഭിനയ രംഗത്ത് നിന്ന് ഒരു ഇടവേള എടുത്ത് അദ്ദേഹം 2022 ൽ ഇറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന മലയാള സിനിമയിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഈയിടെ ഉണ്ണി മുകുന്ദനും ആയി ചെയ്ത സിനിമയുടെ പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി ബാലരംഗത്തെത്തിയിരുന്നു. അതേസമയം ബാലയുടെ ആരോപണങ്ങൾ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ സംവിധായകനും നിഷേധിക്കുകയും ചെയ്തു. ബാലയ്ക്കു പ്രതിഫലം നൽകിയതിന്റെ രേഖകൾ ഉൾപ്പെടെ ഉണ്ണി മുകുന്ദൻ പുറത്തുവിടുകയും ബാല പറയുന്നതിൽ സത്യമില്ല എന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. അതേസമയം ഉണ്ണികണ്ണൻ പറയുന്നത് നുണയാണെന്നും ബാലയെ എല്ലാവരും ചതിക്കുകയാണെന്നും ഭാര്യ എലിസബത്തും പറഞ്ഞിരുന്നു. പ്രതിഫലം വാങ്ങാതെയാണ് തന്റെ സിനിമയിൽ അഭിനയിച്ചത് എന്ന ഉണ്ണിമുകുന്ദന്റെ വാദം ബാലയും നിഷേധിച്ചു. സംഭവം സിനിമാ ലോകത്തിൽ തന്നെ നാണക്കേടാണ് എന്ന രീതിയിലുള്ള ആക്ഷേപങ്ങളും ഇരുവർക്കും എതിരെ ഉയർന്നിരുന്നു. ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ വലിയ രീതിയിലുള്ള ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും ഉണ്ണി മുകുന്ദൻ ബാലയുടെ ചത്തു ആണ് ഇന്ന് രീതിയിലുള്ള പ്രതികരണങ്ങൾ വരുന്നത്.
