ധീരയായ പെണ്‍കുട്ടിയായിരുന്നു മീര പ്രതികരണവുമായി വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകളുടെ മരണം തമിഴ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ നടന്‍ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര.

ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ഒരു ലോകത്താണ് ഉള്ളത് എന്ന് സംഗീത സംവിധായകനുമായ വിജയ് ആനറണി എഴുതുന്നു. മാത്രമല്ല ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു.ഞാന്‍ അവള്‍ക്കായി സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നും ഞാന്‍ അവള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യും എന്നും കുറിപ്പില്‍ എഴുതിയത്. താരത്തെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.

കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപ്പെട്ടിരുന്ന നടനായ വിജയ് ആന്റണിക്ക് ആശ്വാസവാക്കുകള്‍ പറയാനാകാതെ അവസ്ഥയിലായിരുന്നു സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നാല്‍ വിജയ് തന്നെ പ്രതികരണവുമായി എത്തിയത് ആശ്വാസമായി സുഹൃത്തുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *