“വാത്സല്യം ചാരിറ്റി ഹോം” അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി

വർക്കല: "വാത്സല്യം ചാരിറ്റി ഹോം" അന്തേവാസികൾക്കായി ഓണസമ്മാനവും ഓണസദ്യയും നൽകി. നിർധനർക്കുള്ള ഓണ കിറ്റുകളുടെ വിതരണവും, ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള  ചികിത്സ സഹായവും  വീടുകളിൽ എത്തിച്ചു നൽകി. ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമുള്ള ഓണക്കോടി ചടങ്ങിൽ വിതരണം ചെയ്തു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന വിതരണം കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എം.ഡി  ഷിനോദ്.എ നിർവഹിച്ചു. അത്തപ്പൂക്കളം, ഓണസദ്യ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂൾ എംഡി ഷിനോദ് എ “വാത്സല്യം” ചാരിറ്റി ഹോമിലെ അന്തേവാസികൾക്ക് ഓണസമ്മാനം കൈമാറുന്നു

Leave a Reply

Your email address will not be published. Required fields are marked *