ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. മലയാളത്തിലെ സിറ്റ്‌കോമുകളുടെ ചരിത്രത്തില്‍ ഉപ്പും മുളകും പോലെ ജനപ്രീതി നേടിയ മറ്റൊരു പരമ്പരയുണ്ടാകില്ല. ഉപ്പും മുളകില്‍ മക്കളായി അഭിനയിക്കുന്നവര്‍ക്കെല്ലാം തന്നോട് ഭയങ്കര സ്‌നേഹമാണെന്ന് പറയുകയാണ് നിഷ സാരംഗ്.
അഭിമുഖത്തില്‍ പാറുക്കുട്ടിയും അമ്മയും നിഷയ്ക്കൊപ്പമുണ്ടായിരുന്നു. ആരുടെ മോളാണെന്ന് ചോദിച്ചപ്പോള്‍ നീലുവമ്മയുടെ മോളാണ് എന്നായിരുന്നു പാറുക്കുട്ടിയുടെ മറുപടി. ‘എന്നോട് ഭയങ്കര സ്‌നേഹമാണ് പാറുവിന്, ഇടയ്ക്ക് ഞാന്‍ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്നെ എന്താ കണ്ടില്ലേയെന്ന് ചോദിക്കും. കൈയ്യില്‍ അല്ലെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. ഞാന്‍ വഴക്ക് പറഞ്ഞാല്‍ പറയുന്നത് അതേപടി അനുസരിക്കും’. ഭയങ്കര സങ്കടമാണ് വഴക്ക് പറഞ്ഞാല്‍ എന്നും നിഷ സാരംഗ് പറയുന്നുണ്ട്.
അതേപോലെ മക്കളില്‍ തന്നോട് ഏറ്റവും സ്‌നേഹം മുടിയനാണെന്നും നിഷ പറയുന്നു. ‘അഞ്ച് മക്കളില്‍ എന്നോട് ഏറ്റവും അറ്റാച്ച്‌മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്’. ഉപ്പും മുളകില്‍ അമ്മ മകന്‍ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു തനിക്കും അത് ഫീല്‍ ചെയ്തതെന്ന് നിഷ പറയുന്നു. ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈയടുത്ത് പരമ്പരയില്‍ നിന്നും ഋഷി പിന്മാറിയിരുന്നു. അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്. എന്നാല്‍ പരമ്പരയിലേക്ക് മുടിയന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു നിഷ നല്‍കിയ മറുപടി.
ഇടയ്ക്ക് വെച്ച് ഉപ്പും മുളകും ഭയങ്കര സീരിയസായിരുന്നു’. ഇപ്പോള്‍ വീണ്ടും പഴയത് പോലെയായെന്നും നിഷ അഭിപ്രായപ്പെടുന്നുണ്ട്. പഴയ കളിയും ചിരിയുമൊക്കെ ഇനി തിരിച്ചുവരുമെന്നും നിഷ പറയുന്നു. ഒരിടയ്ക്ക് ഉപ്പും മുളകും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് പരമ്പര വീണ്ടുമെത്തുകയാണ്.

 
                                            