ടി പി ചന്ദശേഖരന്‍ വധകേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കള്‍ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതില്‍ കീഴടങ്ങി. ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. ഇരുവരെയും കുറ്റകാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈ മാസം 26നാണ് ഹൈക്കോടതി വാദം കേൾക്കുക.
കൊലപാതകത്തിന് പിന്നാലെ ഗൂഢാലോചനയിലും ഇരുവരും പങ്കാളിയാണെന്ന് ഹൈക്കോടതി കണ്ടെത്തി. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷ കൊലയാളി സംഘത്തിലെ 7 പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്.

 
                                            