കപ്പ ശ്രദ്ധിച്ചു കഴിച്ചില്ലേൽ മരണം വരെ സംഭവിക്കാം

കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ നാം അകത്താക്കാറാണ് പതിവ്. അതുതന്നെയാണ് നമ്മുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കു മൊക്കെയുള്ള ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. കാരണം സയനൈഡ് പോല മാരകമായ വിഷം പലപ്പോഴും കപ്പയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പച്ചക്കപ്പ കഴിക്കുമ്പോള്‍ പലര്‍ക്കും വയറു വേദനിക്കുന്നതും മറ്റും. കപ്പ തയ്യാറാക്കുമ്പോള്‍ അത് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നതിന്റെ പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. കാരണം കപ്പ കഴുകിയ വെള്ളം പല വിധത്തിലുള്ള അനാരോഗ്യത്തിനും കാരണമാകുന്നു.

പണ്ട് കാലത്ത് പട്ടിണി അകറ്റാനാണ് കപ്പ കഴിച്ചിരുന്നതെങ്കില്‍ ഇന്ന് ഫെവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും കപ്പ താരമാണ്.മരച്ചീനിയില്‍ സയനോജെനിക് ഗ്ലൂക്കോസൈഡുകള്‍ ആയ ലിനമാറിനും ലോട്ടാസ്റ്റാര്‍ലിനും ഉണ്ട്. കപ്പയില്‍ ഉള്ള എന്‍സൈമാണ് മാരക വിഷമായ ഹൈഡ്രജന്‍ സയനൈഡ് ആക്കി മാറ്റുന്നത്. ഹൈഡ്രജന്‍ സയനൈഡ് ദ്രാവക രൂപത്തിലും, വാതക രൂപത്തിലും മരച്ചീനിയില്‍ രൂപപ്പെടും. കപ്പയിലെ സയനൈഡിന്റെ അളവിന് അനുസരിച്ച് കയ്പ്പ് കൂടുന്നു

കപ്പയുടെ തൊലിക്കിടയില്‍ ലിനാമാരിന്‍ എന്നൊരു ഘടകമുണ്ട്. ഇതില്‍ ഹൈഡ്രജന്‍ സയനൈഡും അടങ്ങിയിരിക്കുന്നു. സാധാരണയായി പലരും വെള്ളം എടുത്ത് അതിലാണ് കപ്പയിട്ട് വേവിക്കുന്നത്. എന്നാല്‍ ഇങ്ങനെയല്ല കപ്പ വേവിക്കേണ്ടതെന്നാണ് പറയുന്നത്. മറിച്ച്, തിളക്കുന്ന വെള്ളത്തിലിട്ട് വേണെ കപ്പ വേവിക്കാന്‍. നല്ലതുപോലെ തിളച്ച ശേഷം രണ്ടോ മൂന്നോ തവണ വെള്ളം ഊറ്റി കളയുന്നതും നല്ലതാണ്. ഇങ്ങനെ കപ്പയുടെ വിഷാംശം മുഴുവന്‍ ഊറ്റി കളഞ്ഞിട്ട് കഴിച്ചാല്‍ കപ്പ ആരോഗ്യത്തിന് ഗുണം ചെയ്യും.

പാകം ചെയ്താലും കപ്പയിലെ വിഷാംശം മുഴുവന്‍ മാറുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് പലരിലും കപ്പ കഴിച്ച് കഴിഞ്ഞാല്‍ വയര്‍ വീര്‍ത്ത പോലെ തോന്നുന്നത്. ഇത് കപ്പയിലെ വിഷം പൂര്‍ണമായും വിട്ടുമാറാത്ത കൊണ്ടാണ്. സ്ഥിരമായി കപ്പ കഴിച്ചാല്‍ ഈ വിഷാംശം ശരീരത്തിലെത്തി വൃക്ക, പാന്‍ക്രിയാസ് പോലുള്ള ആന്തരിക അവയവങ്ങള്‍ക്ക് ദോഷം ചെയ്യും.
പ്രമേഹമുള്ളവര്‍ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇന്‍ഡെക്സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്‌ബോഴാണ് പ്രമേഹ സാദ്ധ്യതയും വര്‍ദ്ധിക്കുന്നത്. തൈറോയ്ഡ് വര്‍ദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്. മീനിനോ ഇറച്ചിയ്ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ്. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകള്‍ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വന്‍ പയര്‍, ചെറുപയര്‍ നിലക്കടല എന്നിവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *