പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രത്തിനുളളിലെ സിസിറ്റിവിയിൽ നിന്നാണ് കളളൻ അകത്തു കയറി എന്ന് മനസ്സിലാകുന്നത്. ക്ഷേത്രത്തിനുളളിൽ രാത്രി സമയങ്ങളിൽ ആള് കയറിയാൽ ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾക്ക് ഫോണിൽ സന്ദേശം ലഭിക്കും. തുടർന്ന് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ക്ഷേത്രത്തിലെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന എല്ലാവരും ചേർന്ന് പിടികൂടുകയും പ്രതിയെ പാറശാല പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു.
പ്രതി മധ്യപ്രദേശുകാരനെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതി സ്ഥിരം കളളനല്ലെന്നും കൈയ്യിൽ മാരാകയുധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല പണത്തിനു ആവശ്യം വന്നപ്പോൾ മോഷണം നടത്താൻ ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലിൽ നിന്ന് പൊലീസിന് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

 
                                            