യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുൻവശത്തെ കിഴക്കെപുരയ്ക്കൽ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വീട്ടുവളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരപ്പനങ്ങാടി പൊലീസ് നിയമ നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോയംകുളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചാലിയത്തെ പിൻപുറത്ത് ഭാസ്കരൻ -വസന്തകുമാരി ദമ്പതികളുടെ മകളാണ്. മകൻ: ആർണവ്.

Leave a Reply

Your email address will not be published. Required fields are marked *