കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് വ്യാപന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . പ്രതിദിന കണക്കുകൾ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ റിപ്പോർട്ട് പ്രകാരം കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം . രാജ്യത്ത് ഒരു വലിയ ശതമാനം ആളുകൾക്കും വാക്സിൻ എത്തിക്കാൻ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ ഇടയാക്കിയത് . രാജ്യത്ത് എഴുപത് ശതമാനത്തിൽ കൂടുതൽ പേർക്കും വാക്സിൻ നൽകാനായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *