ഖജനാവ് കാലി ; കേരളീയം പരിപാടിക്ക് സർക്കാർ മുടക്കുന്നത് കടം വാങ്ങിയ കോടികളോ?

കയ്യിൽ പൈസ ഇല്ലെങ്കിലും പൊങ്ങച്ചം കുറക്കാൻ തയ്യാറല്ല നമ്മുടെ പിണറായി സർക്കാർ. പല കാര്യത്തിലും പഴി കേൾക്കുന്നു എങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോവുകയാണ് ഭരണകൂടം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സർക്കാർ
കോടികൾ മുടക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ അവസാനമായി വരുന്നത്.ടൂറിസം വികസനത്തിന് എന്ന പേരിൽ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക് 27കോടി 12 ലക്ഷം രൂപ അനുവദിച്ച്
ഉത്തരവായി. അടിസ്ഥാന സൗകര്യ വികസനത്തിന് എന്നപേരിൽ കിഫ്ബിയിൽ നിന്ന് വരെ പണമെടുത്താണ് തുകചെലവഴിക്കുന്നത്. ഇതിന് പുറമെ സ്പോൺസർമാരിൽ നിന്ന് പണം
വാങ്ങി പരിപാടി വിജയിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.

കേരളത്തിന്റെ പാരമ്പര്യവും
വികസന നേട്ടങ്ങളുമെല്ലാം പരത്തിപ്പറയുന്നുണ്ടെങ്കിലും കേരളീയം
പരിപാടിയുടെ പ്രധാന ഊന്നൽ ടൂറിസം മേഖലയിൽ ഉണ്ടാകുമെന്ന്
പറയുന്ന മുന്നേറ്റമാണ്. പണമില്ലാത്ത പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ഒന്നും തടസമായില്ല. കേരളീയത്തിന്
മുന്നോടിയായി 27 കോടി 12 ലക്ഷംഇനം തിരിച്ച് അനുവദിച്ച് ധന വകുപ്പ്
ഉത്തരവിറങ്ങി.

ഏറ്റവും അധികം തുക വകയിരുത്തിയത്
പ്രദർശനത്തിനാണ് 9.39 കോടി. പരിപാടിയുടെ പ്രധാന ആകർഷണമായി സംഘാടകർ പറയുന്ന ദീപാലങ്കാരത്തിന് 2 കോടി97 ലക്ഷം. പബ്ലിസിറ്റിക്ക് ചെലവ് 3കോടി 98 ലക്ഷം രൂപ. സാംസ്കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം.

സ്റ്റേജ് നവീകരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കിഫ്ബി ഫണ്ടിൽ നിന്ന് വരെ കേരളീയത്തിന് വിഹിതം കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാംകമ്മിറ്റിയും 14 സബ് കമ്മിറ്റികളും
ചേർന്നാണ് സംഘാടനം. ആദ്യംഅനുവദിച്ച തുക പ്രാരംഭചെലവുകൾക്ക് മാത്രമാണ്. പരിപാടി സ്പോൺസർമാരെ ഗംഭീരമാക്കാൻ
കണ്ടെത്തി പണം വാങ്ങാനും മറ്റു ചെലവുകൾ അതാത് വകുപ്പുകൾ
കണ്ടെത്താനും സർക്കാർ
നിർദ്ദേശിക്കുന്നു.

പൊതുഭരണം, വികസനം, ആരോഗ്യസംരക്ഷണം, കാർഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും അഭിമാനകരമായ രീതിയിൽ മുന്നേറുന്ന കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബൃഹദ് പരിപാടിയാണ് കേരളീയം.

ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന `കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തും. ആദ്യമായി ഈ വർഷം കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ 7 വരെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കേരളീയം 2023 നടക്കും. എല്ലാ വർഷവും അതാത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്തും. കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷിക-വ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതിനൊപ്പം ലോക വൈജ്ഞാനിക രംഗത്തു നിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *