വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ നടി രംഭ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. രംഭയ്‌ക്കൊപ്പം ഭര്‍ത്താവും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മുന്‍പ് നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്നും താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം നടന്നതായിട്ടും തുടങ്ങി പല കഥകളും വന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടിയിപ്പോള്‍. അടുത്തിടെ തന്റെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ നടി അഭിമുഖങ്ങളിലൂടെ സംസാരിച്ചു. ഇതിലൊരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ താന്‍ സോഷ്യല് മീഡിയയില്‍ ഫോളോ ചെയ്യാറില്ലെന്നും അണ്‍ഫോളോ ചെയ്തിരിക്കുകയാണെന്നും നടി പറഞ്ഞത്. അതിന് കാരണം തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ ആണെന്നുമാണ് രംഭ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഭാര്യയെ മാറ്റി നിര്‍ത്തി മറ്റൊരാള്‍ക്ക് പ്രധാന്യം കൊടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും വിഷമം തോന്നും. അതുപോലെ ഭര്‍ത്താവില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവമാണ് തിരികെ താനും ഫോളോ ചെയ്യത്തതിന് കാരണമെന്നാണ് രംഭ പറഞ്ഞത്. തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലാകെ സൂപ്പര്‍ താരമായി നിറഞ്ഞ് നിന്ന നടി രംഭ വിവാഹിതയായതോടെയാണ് ഇടവേള എടുക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് മാറി കുടുംബജീവിതത്തിന്റെ തിരക്കിലാണ് നടി. രംഭയുടെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറന്നപ്പോള്‍ ആദ്യം തന്നെ ഫോളോ ചെയ്യാന്‍ രംഭ ആവശ്യപ്പെട്ടു.
എന്നാല്‍ അദ്ദേഹം നടി തമന്ന ഭാട്ടിയയെയാണ് ആദ്യം ഫോളോ ചെയ്തത്. ഇത് രംഭയെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇപ്പോഴും നടി ഭര്‍ത്താവിനെ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നാണ് രംഭ പറഞ്ഞത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് താരങ്ങള്‍ക്കുള്ളത്. ഇടക്കാലത്ത് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നം നടക്കുന്നതായിട്ടും രംഭയും ഭര്‍ത്താവും അടിച്ച് പിരിഞ്ഞെന്നും തുടങ്ങി നിരവധി കഥകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വാദിക്കുകയാണ് നടി.
