ധ്യാൻ ശ്രീനിവാസൻ റഹ്മാൻ എന്നീവർ നായകനായെത്തിയ ‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ലോഗറെ ഭീഷണിപ്പെടുത്തലുമായി നിർമ്മാതാവ് എത്തി. നടി ഷീലു എബ്രഹമിന്റെ ഭർത്താവും എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് ‘ഉണ്ണി വ്ലോഗ്’ എന്ന് വ്ലോഗറെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരം അറിയുമെന്നും പോലീസുമായി വീട്ടിലെത്തുമെന്നുമായിരുന്നു എബ്രഹാമിന്റെ ഭീഷിണി. എബ്രഹാമിന്റെ ഫോൺ കോൾ തന്റെ പുതിയ വ്ലോഗിൽ ഉണ്ണികൃഷ്ണൻ പങ്കുവെച്ചിട്ടുണ്ട്.
എബ്രഹാം ഫോണിലുടെ പറഞ്ഞത് ഇങ്ങനെയായിരുന്നു-‘താനൊരു വീഡിയോ ഇട്ടില്ലേ, അത് രണ്ട് മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഞാൻ പോലീസിനേയും കൊണ്ട് വീട്ടിൽ വരും. നിന്നെ തൂക്കിയെടുത്ത് പോരും. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല. ഇത് നിനക്ക് തരുന്ന താക്കീതാണ്. ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിന്റെ ഗതി അധോഗതിയായിരിക്കും. നിന്റെ തോന്നുന്നത് പറയാനല്ല കോടിക്കണക്കിന് രൂപ ഞാൻ മുടക്കുന്നത്. ആരാണ് നിനക്ക് ഇത്ര പൈസ തന്നത് ഇതെഴുതാൻ. വെറുതെ കോടാലി ഒപ്പിക്കേണ്ട. ടെൻഷൻ വരുത്തി വെക്കാനാണെങ്കിൽ നീ നിന്റെ പണിയുമായി മുന്നോട്ട് പോകു. എനിക്ക് നിന്റെ അഭിപ്രായം വേണ്ട. എന്നിങ്ങനെയാണ് എബ്രഹാം പറഞ്ഞത്.
ഇതിനു ഉണ്ണികൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘ഞാൻ എന്റെ അഭിപ്രായിാണ് പറഞ്ഞത്. ഞാനൊരാളുടേയും കൈയ്യിൽ നിന്നും പൈസ വാങ്ങിയിട്ടില്ല. ആരുടെ കൈയ്യിൽ നിന്നാണ് ഞാൻ പൈസ വാങ്ങിയത് എന്ന് പറയൂ. അതിന് ശേഷം ഞാൻ ഡിലീറ്റ് ചെയ്തോളം. എല്ലാവരും സിനിമ ചെയ്യുന്നത് കോടിക്കണക്കിന് രൂപ മുടക്കിയിട്ട് തന്നെയാണ്. ഞാൻ ഈ കോൾ റെക്കോഡ് വീഡിയോ ഇടും . അതിനൊപ്പം വീഡിയോ ഡിലീറ്റും ചെയ്യാം’, എന്നാണ് വ്ലോഗർ പറയുന്നത്. തനിക്ക് പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന, ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും വ്ലോഗർ പറഞ്ഞു. സംഭവത്തിന് ശേഷം ഉണ്ണികൃഷ്ണൻ റിവ്യൂ ഡിലീറ്റ് ചെയ്തു. ചിത്രത്തിൽ ഷീലുവും അഭിനയിച്ചിട്ടുണ്ട്
