സ്പീക്കർ പദവി തനിക്ക് ലഭിച്ച പുതിയറോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. എന്നാൽ, ഈ പദവിയിലിരുത്ത് കൊണ്ട് കോടിയേരി ബാലകൃഷ്ണന്റെ ചരമോചാരം വായിക്കേണ്ടി വരുന്നത് വളരെ ദു:ഖകരമാണ്. അതേസമയം സഭ നല്ലരീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഷംസീർ പറഞ്ഞു. എം.ബി. രാജേഷ് മന്ത്രിയായ സാഹചര്യത്തിലാണ് ഷംസീർ സ്പീക്കർ പദവിയിലെത്തിയത്. ഷംസീറിന്റെ ആദ്യ നിയമസഭ എന്ന നിലയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന സമ്മേളനമാണിന്ന് ആരംഭിക്കുന്നത്.

 
                                            