ഷാൻ റഹ്മാൻ ‘ഫ്രീക്ക് പെണ്ണേ’ തട്ടിയെടുത്തതാണെന്ന് സംഗീത സംവിധായകൻ

പ്രശസ്ത സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ ഗാനമോഷണം ആരോപിച്ച് ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഹിറ്റ് ഗാനത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കിയത് താനാണെന്നാണ് സത്യജിത് ആരോപിക്കുന്നത്.

തനിക്ക് ക്രെഡിറ്റ് നല്‍കാതെ താന്‍ ഈണം നല്‍കിയ ഗാനം സ്വന്തം പേരില്‍ ഷാന്‍ റഹ്മാന്‍ പുറത്തിറക്കുകയായിരുന്നു എന്ന് സത്യജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ഇതോടൊപ്പം അഡാര്‍ ലവ് ഇറങ്ങുന്നതിനും നാലുവര്‍ഷം മുമ്പ് 2015ല്‍ കോട്ടയം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ വച്ച് ഈ ഗാനം ആലപിക്കുന്നതായി കാണിച്ചുകൊണ്ടുള്ള വീഡിയോയും ഈ സംഗീതസംവിധായകന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും ആലാപനത്തിനും മാത്രമുള്ള ക്രെഡിറ്റാണ് തനിക്ക് ലഭിച്ചതെന്നും ഗാനത്തിന് ഈണം നല്‍കിയതിന്റെ ക്രെഡിറ്റ് ഷാന്‍ റഹ്മാന്‍ ആണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷാന്‍ റഹ്മാന്‍ തന്നോട് കയര്‍ത്തു സംസാരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ധാരാളം പേര്‍ സത്യജിത്തിന് പിന്തുണയുമായി ഓണ്‍ലൈനില്‍ എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ശാന്തമാനെതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്നും പലരും ചോദിക്കുന്നുണ്ട്. പക്ഷേ അന്ന് തന്റെ പക്കല്‍ തെളിവുകള്‍ ഇല്ലായിരുന്നുവെന്നും ഈ സംഭവത്തെക്കുറിച്ച് ചോദിച്ച അന്ന് തന്നെ ഷാന്‍ റഹ്മാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തുവെന്നും സത്യജിത് വ്യക്തമാക്കി. അതിനുശേഷം ഒരുപാട് അവഗണനകള്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടു. സത്യം എല്ലാക്കാലവും മറച്ചുവെക്കാന്‍ സാധിക്കില്ല.

സംഗീതസംവിധായകര്‍ക്കെതിരെ കോപ്പിയടി ആരോപണങ്ങള്‍ ഉയരുന്നത് ഇത് ആദ്യമല്ല. കേരളത്തിലെ പല പ്രശസ്തരായ സംഗീത സംവിധായകരും ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. എങ്കിലും സിനിമയില്‍ പ്രവര്‍ത്തിച്ച ആള്‍ തന്നെ തെളിവുകളോടെ സംഗീതസംവിധായകനെതിരെ രംഗത്തുവരുന്ന സംഭവം മലയാള സിനിമയില്‍ ഇത് ആദ്യമാണ്. ഈ വിഷയത്തില്‍ ശാന്തമാന് എന്താണ് പറയാനുള്ളത് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *