കേട്ടാല്‍ ചിരിപ്പിക്കുന്നതും എന്നാല്‍ അതിലേറെ ചിന്തിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് ഇത്.
സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിലെ സാക്ഷരതാ കേരളത്തിലെ ഒരു താമശ പറയാം. കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്‍ പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീക്ക് 100 രൂപ പിഴ ഈടാക്കും എന്ന നടപടി പിന്‍വലിച്ചിരിക്കുന്നു. വിവാദമായതോട് കൂടിയാണ് ഈ ഒരു നടപടി പിന്‍വലിച്ചരിക്കുന്നത്.
പുനലൂര്‍ നഗരസഭയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതാണ് പിഴ വിധിക്കാന്‍ കാരണമായത് എന്നത് ഒരു തമാശ തന്നെയാണ്.
നമ്മുടെ കായിക മന്ത്രിയായിരുന്നു സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പിഴ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തായത് ചര്‍ച്ചയായതോടെ സിഡിഎസ് ഉപാധ്യക്ഷ ആ പിഴ അങ്ങു പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിലും സാംസ്‌കാരിക ഘോഷയാത്രയിലും മതിയായ ജനപങ്കാളിത്തം ഇല്ലെന്ന പരാതിയെത്തുടര്‍ന്നാണ് പിഴ ചുമത്തല്‍ ആഹ്വാനം നടന്നത്. മന്ത്രി വി അബ്ദുല്‍ റഹ്മാനായിരുന്നു ഉദ്ഘാടകന്‍. പരിപാടിയില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കാനായി എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും തൊളിക്കോട് വാര്‍ഡില്‍പ്പെട്ട സിഡിഎസ് വൈസ് ചെയര്‍പഴ്‌സന്‍ അറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വാര്‍ഡില്‍ നിന്നു പങ്കെടുക്കുമെന്ന് പറഞ്ഞവര്‍ പോലും എത്തിയില്ല. ഇതാണ് പിഴ ഈടാക്കാന്‍ കാരണമായത്.
ശബ്ദസന്ദേശം പുറത്തായതോടെ പ്രതിഷേധവുമായി നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. നഗരസഭയ്ക്ക് ഉള്ളിലെ കുടുംബശ്രീ ഓഫിസില്‍ എത്തി ഉപരോധം സംഘടിപ്പിച്ചു. വനിതാ കൗണ്‍സില്‍ അംഗങ്ങള്‍ സിഡിഎസ് ഉപാധ്യക്ഷയുടെ ബോര്‍ഡിനു മുന്നില്‍ 100 രൂപ നോട്ടുകള്‍ വയ്ക്കുകയും ചെയ്തു.
ഇതോടെ സമൂഹ്യ മാധ്യമങ്ങളില്‍ പിന്നെ പ്രതിഷേധവും എതിര്‍പ്പുകളും ഉയര്‍ന്നു .
ഇതോടെയാണ് പിഴ പിന്‍ വലിച്ചത്.
ഇങ്ങനെയെങ്കില്‍ എന്താണ് കേരളത്തിന്റെ അവസ്ഥ അല്ലെ..
രാഷ്ട്രീയക്കാരും , നേതാക്കളും ഇവരൊക്കെ വരുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ പിഴ വിധിച്ചാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും അല്ലേ…?
പിഴയടക്കാന്‍ വേണ്ടി സാധാരണക്കാര്‍ ലോണ് എടുക്കേണ്ട അവസ്ഥ വരും.
