ജനങ്ങൾക്ക് നൽകിയ പെൻഷൻ കൈപറ്റിയത് സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ പെൻഷൻ കൈപ്പറ്റി എന്നാണ് കണ്ടെത്തിയത്. അനധികൃതമായി പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം നൽകി.

ധന വകുപ്പ്‌ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇൻഫർമേഷൻ കേരള മിഷൻ ആണ് പരിശോധന നടത്തിയത്. കോളേജ്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നു. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദേശം നൽ‌കി.

ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. അനർഹരായവരെ ഒഴിവാക്കാൻ തീരുമാനിച്ചു. പരിശോധന തുടരാനും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *