ത്രിപുരയില്‍ നൂറിലധികം ദേശാടന പക്ഷികളുടെ ജഡം കണ്ടെത്തി

ദേശാടനപക്ഷികളുടെ മേഖലയായ ത്രിപുരയിൽ നൂറിലധികം അപൂര്‍വ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തി.​ഗോമതി ജില്ലയിലെ ഖില്‍പാറ മേഖലയില്‍ സ്ഥിതി ചെയ്യുന്ന സുഖ് സാ​ഗര്‍ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.
സംഭവത്തില്‍ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തതിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് സബ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കമാല്‍ ഭൗമിക് പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പക്ഷികള്‍ ഉദയ്പൂരില്‍ ദേശാടനത്തിനെത്താറുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നാണ് പക്ഷിക്കൂട്ടം ഉദയ്പൂരിലെത്തുന്നത്. ശൈത്യകാലത്താണ് അവയുടെ ത്രിപുര സന്ദര്‍ശനം. കാലിഫോര്‍ണിയയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സഞ്ചാരത്തിന് കാരണം.തടാകത്തിന് സമീപത്തെ കൃഷിയിടങ്ങളില്‍ ഉപയോ​ഗിക്കുന്ന കീടനാശിനികളുടെ സാന്നിധ്യമായിരിക്കാം പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം പക്ഷികളെ ഭക്ഷണത്തിനായി പ്രദേശവാസികള്‍ ഉപയോ​ഗപ്പെടുത്തിയിരുന്നുവെന്നും, ശവശരീരങ്ങള്‍ ചാക്കില്‍ കെട്ടി കൊണ്ടുപോകാറുണ്ടെന്നും പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *