ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി

ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു.

എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും മനോഹരമായ ചെടികള്‍ വെച്ച് പരിപാലിക്കുന്നത് കണ്ടും ഓണത്തിന് പൂക്കളുടെ ആവശ്യകത ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടാന് ഈ ആശയത്തിലേക്കെത്തിയതെന്ന് അസിസ്റ്റന്റ് സെക്രട്ടറിയും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയുമായ ശ്രീമതി. രശ്മി മോഹന്‍ പറഞ്ഞു.

പൂ കൃഷിയെ കുറിച്ച് അറിഞ്ഞു വിളിക്കുന്നവര്‍ക്ക് എല്ലാം നല്‍കുവാന്‍ കഴിയാത്ത വിഷമത്തിലാണ് ഇതിന്റെ സംഘാടകര്‍.വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ കുടുംബശ്രീ ഇതിന് ഈടാക്കുന്നത്.
ബന്ദി പൂത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് പ്രസിഡന്റ് ലിസമ്മാ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി , മെമ്പര്‍മാരായ ജോസൂകുട്ടി അമ്പലമറ്റം, രാഹുല്‍ ജി. കൃഷ്ണന്‍, സുധാ ഷാജി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി. രശ്മി മോഹന്‍, ഹെഡ് ക്ലര്‍ക്ക് അനില്‍കുമാര്‍ .എ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിജോഷ് ജോര്‍ജ്, കുടുംബശ്രീ അക്കൗണ്ടന്റ് സന്ധ്യ, കൃഷി ഓഫീസര്‍ അഖില്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.

ബന്ദികൃഷിയുടെ നല്ല വിളവെടുപ്പ് മുന്നില്‍കണ്ട് പരിപാലനം ചെയ്യുന്നതിനായി എല്ലാ ദിവസവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോസുകുട്ടി അമ്പലമറ്റം രാഹുല്‍.ജി കൃഷ്ണന്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ശ്രീമതി. സിന്ധു പ്രദീപ്, തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥലംഉടമ ബൈജു തോണിക്കുഴി അയല്‍വാസികള്‍ എന്നിവര്‍ മാതൃകാപരമായ നേതൃത്വം നല്‍കി.
സമയസമയങ്ങളില്‍ കൃഷിഭവനില്‍ നിന്നും കൃഷി ഓഫീസര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *