ഷൂട്ടിങ്ങിനിടെ നേരിട്ട അനുഭവങ്ങളെ കുറിച്ച് നടി കസ്തൂരി പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മുമ്പ് നടത്തിയ അഭിമുഖത്തിലാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് കസ്തൂരി പറഞ്ഞത്. സിനിമയിലേക്ക് എത്തിയ ആദ്യകാലത്താണ് ഇത്തരം അനുഭവം താന്‍ നേരിട്ടതെന്നും നിന്നും കസ്തൂരി പറയുന്നു.
അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കസ്തൂരി. സിനിമാ മേഖലയില്‍നിന്ന് താന്‍ നേരിട്ട തിക്താനുഭവങ്ങള്‍ നടി പങ്കു വയ്ക്കുമ്പോള്‍ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പ്രവണതകളാണ് പുറത്തുവരുന്നത്. അഭിനയിക്കാന്‍ വിളിച്ച സംവിധായകന്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നു. അതിനുശേഷം തന്റെ മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവ് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. അയാളുടെ പ്രായം കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത്.
അനിയന്‍ ബാവ ചേട്ടന്‍ ബാവയ്ക്കു പുറമേ ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവര്‍ എന്നീ ചിത്രങ്ങളിലും കസ്തൂരി വേഷമിട്ടിരുന്നു. സിനിമ മേഖലയില്‍ നടികള്‍ നേരിടുന്ന ചൂഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കസ്തൂരിയുടെ അനുഭവം.

 
                                            