മോദിക്ക് ന​ന്ദി പ​റ​ഞ്ഞ് കാനഡയിൽ ഭീ​മ​ന്‍ ​ബോ​ര്‍​ഡു​ക​ള്‍

ഒ​ട്ടാ​വ: ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ കാ​ന​ഡ​യ്ക്ക് കോ​വി​ഡ് വാ​ക്സി​നു​ക​ള്‍ ന​ല്‍​കി​യ​തി​ന് ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി കാ​ന​ഡ​ ഉ​ട​നീ​ളം പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍.


ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും ദേ​ശീ​യ പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മോ​ഡി​യു​ടെ ചി​ത്രം പ​തി​ച്ച പ​ര​സ്യ​ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ ”ന​ന്ദി, ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി”, ”ലോം​ഗ് ലൈവ്‌ കാ​ന​ഡ ഇ​ന്ത്യ ഫ്ര​ണ്ട്ഷി​പ്പ്” എ​ന്നീ വാ​ച​ക​ങ്ങ​ളും കൂ​ട്ടി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. വി​വി​ധ കൂ​ട്ടാ​യ്മ​ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.

നേരത്തെ കോവിഡ് വാക്സിൻ നൽകിയതിന് നന്ദി പ്രകടനമായി ഇന്ത്യയുടെ പതാകയേന്തി കൂറ്റൻ കാർ റാലിയും കാനഡയിൽ ജനങ്ങൾ നടത്തിയിരുന്നു. 70 വർഷത്തിന് ശേഷമാണ് മറ്റേതെങ്കിലും രാജ്യത്തെ ജനങ്ങൾ ഇന്ത്യയോട് ഇത്രയും സവിശേഷമായ രീതിയിൽ നന്ദി പ്രകടിപ്പിക്കുന്നത്. നേരത്തെ കർഷക സമരത്തിൽ പ്രതികരിച്ച സംഭവത്തിൽ ജസ്റ്റിൻ ട്രൂഡോ മാപ്പ് പറഞ്ഞു തിരുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *