അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണം; ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍…

സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണ് . സര്‍ക്കാര്‍…

കോവിഡ് മൂന്നാം തരംഗം; പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായി പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.…

സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലുടെയാണ് കടന്നുപോകുന്നത്, മിക്ക സ്ഥലങ്ങളിലും സ്‌റ്റോക്ക് തീര്‍ന്നു ;വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരുവനന്തപുരം ഉല്‍പ്പെടെയുള്ള മിക്ക ജില്ലകളിലും വാക്‌സിന്‍ നാമമാത്രമാണ് ഇനിയുള്ളതെന്നും ് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പല ജില്ലകളിലും ലഭിച്ച വാക്സിന്‍ പൂര്‍ണ്ണമായി വിതരണം ചെയ്തു കഴിഞ്ഞു.നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ…

സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി; എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിക്കും.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധനനിരോധന ചട്ടങ്ങളില്‍ ഭേദഗതി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാതല അഡൈ്വസറി ബോര്‍ഡും രൂപീകരിക്കും. തിരുവനന്തപുരം, എറണാകുളം,…

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കും. സ്വന്തമായി…

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി,…

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കും ; വീണാ ജോര്‍ജ്ജ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും…

കോവിഡ് മരണങ്ങള്‍ ; റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാം; വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സുതാര്യമായാണന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി…