രാഹുൽ അമേഠിയിൽ മത്സരിക്കുമോ ?

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു അമേഠിയും റായ്ബറേലിയും. എന്നാല്‍ കഴിഞ്ഞ തവണ അമേഠി കോണ്‍ഗ്രസില്‍ നിന്നും നഷ്ടമായി.കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന അമേഠിയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വിയാണ് രാഹുല്‍ ഏറ്റുവാങ്ങിയത്.ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ട് നേടി…

രാഹുൽഗാന്ധി അമേഠിയിൽ നിന്ന്മത്സരിക്കും

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്.ഉത്തര്‍പ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ്…

ആരോപണങ്ങളല്ല ; ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്പുറത്തുവരുന്നത് : വി ഡി സതീശൻ

മാസപ്പടി വിവാദത്തില്‍ വീണ്ടും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആരോപണങ്ങളല്ല, ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ക്കെതിരായ ഈ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. മാസപ്പടി ഉള്‍പ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാന്‍…

പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു ; 3 പേരുടെ പത്രിക തള്ളി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി. ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിന്‍ ലാല്‍ (എന്‍.ഡി.എ), ഷാജി, പി.കെ. ദേവദാസ്,…

ഒരു മുഖ്യമന്ത്രിയേയും ആരും കല്ലെറിയരുത് : ചാണ്ടി ഉമ്മൻ

ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുതെന്ന് പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.വെറുപ്പിന്റെ രാഷ്ട്രീയം വേണ്ടെന്നും ഒരുരാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ സിഒടി നസീറിന്റെ ഉമ്മയ്ക്ക് ചാണ്ടി ഉമ്മന്‍ നന്ദി…

പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും – വി ഡി സതീശൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരവാദിത്തമുള്ള ആളാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദ്ദേഹം വാര്‍ത്താ…

മിസോറം ബോംബ് സ്ഫോടനം ; മോദിക്കെതിരെ കോൺഗ്രസ്

മിസോറം തലസ്ഥാനമായ ഐസോളില്‍ 1966 മാര്‍ച്ച് 5ന് ബോംബുകള്‍ വര്‍ഷിച്ചത് അന്നു വ്യോമസേനയില്‍ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപിയുടെ വാദങ്ങള്‍ തെറ്റാണ്.…

കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ നൽകുന്നതിന് 10 ലക്ഷം കോടി രുപയുടെ സബ്‌സിഡി : പ്രധാനമന്ത്രി നരേന്ദ്ര മോദി

കര്‍ഷകര്‍ക്ക് യൂറിയ സബ്സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചുവപ്പുകോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ആഗോളതലത്തില്‍ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് യൂറിയ സബ്സിഡിയായിഗവണ്മെന്റ്…

സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

പെരുവള്ളൂര്‍ :സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പൂച്ചേങ്ങല്‍ ആലിക്കുട്ടിയെയും എം ജസിറിനെയും ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സ്വീകരിച്ചു. പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി. വാര്‍ഡ് പ്രസിഡണ്ട് ഹസ്സന്‍ പീലിപ്പുറത്ത് ഷംസുദ്ദീന്‍ പൂച്ചെങ്ങല്‍, സൈതലവി…

മാസപ്പടി വിവാദത്തിൽ ഗൂഢാലോചന ;എം എ ബേബി

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ ആദായനികുതി വകുപ്പിനെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.എ ബേബി.വിവാദത്തിന് പിന്നില്‍ കേന്ദ്ര ഗൂഢാലോചന ആരോപിച്ചാണ് ബേബി രംഗത്തുവന്നിരിക്കുന്നത്.ആര്‍എസ്എസ് തീരുമാനിക്കുന്ന ആളുകളെ കേന്ദ്ര ഏജന്‍സികള്‍ ടാര്‍ജറ്റ് ചെയ്ത് അക്രമിക്കുകയാണെന്നും എം.എ ബേബി കുറ്റപ്പെടുത്തി. ബിനീഷ് കോടിയേരിയുടെയും…