‘വാസ്തു ശരിയല്ല’നിയമസഭയെ പരോക്ഷമായി പരാമര്‍ശിച്ച് ഗൗരി ലക്ഷ്മിഭായി

വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ വഴക്കും ബഹളവും നടക്കുന്നതെന്ന പരോക്ഷ പരാമര്‍ശവുമായി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ കുറിച്ച് ഈ പ്രസ്താവന നടത്തിയത്.…

കോൺഗ്രസിൽ നിന്നും പുറത്തു വരുന്നത് വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ : എം വി ഗോവിന്ദൻ

സോളാര്‍ ലൈംഗിക പീഡനകേസില്‍ പരാതിക്കാരിക്കാരിയുടെ കത്ത് പുറത്ത് വന്നതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്‌നങ്ങള്‍ പുറത്ത് വരുമെന്നതിനാലാണ് സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി…

റോഡ് ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകനും പങ്ക് ?

റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പി സി വിഷ്ണുനാഥ്. എ ഐ റോഡ് ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഉപകരാർ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതു സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനങ്ങളുടെ…

ഇടയ്ക്കിടെ പൊന്തി മുളയ്ക്കുന്ന തരൂരിന്റെ മോദി പ്രേമം

ജി20 ഉച്ചകോടിയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളും കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനമറിയിക്കുകയാണ്. നിസംശയം പറായം, ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ആഘോഷമാണ് എന്നാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞത്. അത്താഴം കിട്ടാതെ മല്ലിഗാര്‍ജുന ഖാര്‍ഗെ പിണങ്ങിയപ്പോഴാണ്…

തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു : ഉദയനിധി സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂട്ടരോടും സഹതാപം മാത്രമാണുള്ളതെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ . സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതു വര്‍ഷമായി മോദി രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി…

ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?

തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…

ജി 20 ഡിജിറ്റൽ ധനമന്ത്രിമാർ സമവായത്തിലെത്തി : രാജീവ് ചന്ദ്രശേഖർ

ഓഗസ്റ്റില്‍ നടന്ന ഡിജിറ്റല്‍ ധന മന്ത്രിമാരുടെ യോഗത്തിന്റെ സുപ്രധാന ഫലങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍, ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം…

എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന് കുഴല്‍നാടൻ

ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്‍നാടന്‍. ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ 7 ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് എകെജി സെന്‍ര്‍ ഭൂമി പ്രശ്‌നം മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തുന്നത്. എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. കൃഷിക്കും…

സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണം, അതിന്റെ പേരില്‍ ട്രോളിയാല്‍ വകവക്കില്ല: ചാണ്ടി ഉമ്മന്‍

വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞ വാശിയെറിയ പോരാട്ടം തന്നെയായിരിന്നു പുതുപ്പള്ളിയില്‍ നടന്നത്. പല ബൂത്തുകളിലെയും പോളിങ് മന്ദഗതിയിലായതില്‍ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകള്‍ക്കു മറുപടിയുമായി ഇപ്പോള്‍ ഇതാ ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരില്‍…

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിക്കുന്നു : ഉദയനിധി സ്റ്റാലിൻ

സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും താരതമ്യപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ കനത്ത…