മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി; അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് അതിന് ശേഷം മാത്രം ലോറി ഉയർത്തും

നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്‌ധർ ദൗത്യ മേഖലയിൽ എത്തി. പുഴിയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്‌ധർ ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ ലൊക്കേഷനിൽ എത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിൻ.…

സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് പണിമുടക്കി; രണ്ട് ദിവസമായി പണിയില്ലാതെ ഉദ്യോഗസ്ഥർ

സംസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല എന്ന സാഹചര്യത്തിലാണ്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർ പണിയില്ലാതെ ഇരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും…

ഷിരൂർ മണ്ണിടിച്ചിൽ; സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്റർ എത്തും

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനിനെ കണ്ടുപിടിക്കാനുളള ശ്രമം 9 ​ദിവസം പിന്നിട്ടുകയാണ്. തെരച്ചിലിനായി ​ഗോവയിൽ നിന്ന് കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തുമെന്നാണ് വിവരം. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്. ​ കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി.…

കെഎസ്ആർടിസി വൻ ലാഭത്തിൽ; പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്ന് മന്ത്രി ​ഗണേഷ് കുമാർ

കൊവിഡ് കാലത്ത് നഷ്ടത്തിലായ കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ്…

ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും; നീത ആയോഗ് യോഗത്തിൽനിന്നും സഖ്യം വിട്ട് നിൽക്കും

കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ ഇന്ന് പുറത്തു വിടും; 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ട്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുക. മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന…

കേന്ദ്ര- ബജറ്റ്; വികലവും വികൃതവും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

നൂറ്റി ഒന്ന് റോക്കറ്റുമായി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നൂറ്റി ഒന്ന് റോക്കറ്റിന്റെ മോഡൽ തയ്യാറാക്കി. വർക്ക് എക്സ് പീരിയൻസ് റ്റീച്ചറായ പ്രതിഭ ആർ നായർ റ്റീച്ചർ പേപ്പറിൽ റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ…

ചിറ്റൂർ പുഴയിൽ 2 കുട്ടികൾ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ് എത്തി

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാൾ…

പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നടി ഭാമ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ എഴുതിയ കുറിപ്പ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തി. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിയുടെ വിശദീകരണം…