തിരുവോണത്തിന് ബീഫും മീനും വിളമ്പും ; വ്യാജ പ്രചാരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശ്രീമതി

ജനാതിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റും മുന്‍ എം പിയുമായ പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ് പിക്ക് പരാതി. പി കെ ശ്രീമതി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ”തിരുവോണത്തിന് എന്റെ വീട്ടില്‍…

അനന്തപുരിയിലെ ഓണം വാരാഘോഷത്തിന് നാളെ സമാപനം

അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…

ഓണത്തിന് ദീപാലങ്കാരമാകാം ; പക്ഷെ ജാഗ്രത വേണം : കെ എസ് ഇ ബി

ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്‌ബോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തമെന്ന് കെഎസ്ഇബി. വൈദ്യുത ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കണമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ…

ഹോര്‍ട്ടികോര്‍പ്പ് ഓണം പച്ചക്കറി ചന്ത തുടങ്ങി

മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…

ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി

ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും…

പായസമേളയോടെ ഓണാഘോഷം തുടങ്ങി

പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ…

ഓണോത്സവ് സംഘടിപ്പിച്ചു

മലയില്‍ കലാസാഹിത്യ വേദിയും, മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്‌കില്‍ പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്ററും സംയുക്തമായി ഓണോത്സവ് സംഘടിപ്പിച്ചു.മലപ്പുറം കേട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന്…

ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി ഡെലിവറി പാര്‍ട്‌ണേഴ്സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം – പൊന്നോണം എന്ന് പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയികള്‍ക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡറുകള്‍, ഡിന്നര്‍ സെറ്റുകള്‍,…

ഗജലക്ഷ്മി രാജയോഗം ;നിങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കും

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രന്‍ അനുകൂലമായിട്ടാണ് ഉള്ളതെങ്കില്‍ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍.ഓഗ്സറ്റ് 7ന് ശുക്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂര്‍വമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ…

സൂക്ഷിക്കണേ, തിങ്കളാഴ്ച നഗരത്തില്‍ ‘തൃശൂര്‍ പുലി’യിറങ്ങും

ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും.…