ബംഗ്ലാദേശ് എം.പി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി അൻവാറുൾ അസിം അനാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയപ്പോഴാണ് എം.പിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം…

ജി.ആര്‍. ഇന്ദുഗോപനും ഉണ്ണി ആറിനും ആനന്ദ് ഏകർഷിക്കും ലിപിൻ രാജിനും പദ്മരാജന്‍ പുരസ്‌കാരം

2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.…

ഒരുപിടി ചിരി വിരുന്ന് സമ്മാനിച്ച നടന്‍ ബഹദൂര്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം

നടൻ ബഹദൂർ ഓർമ്മയായിട്ട് 24 വർഷം പിന്നിട്ടിരിക്കുന്നു. ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞാടി. കുപ്പിവളയിലൂടേയും കുട്ടിക്കുപ്പായത്തിലൂടെയും ജോക്കറിലൂടേയുമൊക്കെ അവിസ്മരണീയമായ പ്രകടനമാണ് ബഹദൂറെന്ന മഹാനടന്‍ കാഴ്ചവച്ചിരുന്നത്. പി.കെ.കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര്…

കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിർത്തി ‍‍ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി

പത്തനംതിട്ട കോന്നി ജം​ഗ്ഷനിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ‍‍ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ…

ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ്…

പെരിയാറില്‍ ടണ്‍ കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ്…

മേയറുടെയും തദ്ദേശ ജനപ്രതിനിധികളുടെയും ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കും; പെന്‍ഷനും അനുവദിക്കും

മേയറുടെയും തദ്ദേശ ഭരണ ജനപ്രതിനിധികളുടെയും ശമ്പളം വര്‍ദ്ധിപ്പിക്കും. മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷമാകും ഇവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക. മുഖ്യമന്ത്രിയുടേയും എംഎല്‍എമാരുടെയും ശമ്പളം അടുത്ത നിയമസഭ സമ്മേളനത്തില്‍ വര്‍ദ്ധിപ്പിക്കും. മേയറുടെ നിലവിലെ ശമ്പളം 15,800 രൂപയാണ്. ഡെപ്യൂട്ടി മേയറുടെ ശമ്പളം 13,200…

ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയണമെന്ന് പിഎം ആര്‍ഷോ

കേരള സർവകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്ന് ഒഴിയണമെന്ന് പിഎം ആർഷോ. യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്‌കരിക്കാനുള്ള ശ്രമങ്ങളാണ്…

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

കോൺഗ്രസിന് ഒരാശ്വാസ വാർത്ത.എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തനെന്ന് ഹൈക്കോടതി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരൻ്റെ ഹർജി ഹൈക്കോടതി അനുവദിച്ചു. കേസിൽ ഗൂഢാലോചന കുറ്റമാണ് കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. 2016 ലാണ് കേസിൽ…

‘അറണ്‍മണൈ 4’ ഹിറ്റ്; പ്രതിഫലം കൂട്ടി തമന്ന

തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്‌. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ…