ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍…
Tag: Latest News
ഒരു ദിവസത്തിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍; സാബുമോന്‍
ആറാം തവണയും ബിഗ് ബോസ് ഷോ മലയാളത്തില്‍ പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിൽ ബിഗ് ബോസിലെ മത്സരാര്‍ഥികളുടെ പ്രതിഫലത്തെ പറ്റി സാബുമോന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നാം സീസണില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ഥികള്‍ വരെ ഉണ്ടായിരുന്നു എന്നാണ്…
കൃത്യസമയത്ത് എത്തിട്ടും പരിപാടി ആരംഭിക്കാൻ ഒരു മണിക്കൂർ വൈകി വേദി വിട്ടിറങ്ങി ജി സുധാകരന്‍
പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം നടന്നത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു.…
ട്രാൻസ്ഫോമർ പൊട്ടിയ പോലെയുളള ശബ്ദം; തൃശൂരും പാലക്കാടും വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു
തൃശൂരിലും പാലക്കാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു. ഇന്ന് രാവിലെ 8:15നാണ് ശക്തമായ…
കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, ഇന്ദിരാഗാന്ധി ഭാരത മാതാവ്; സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നലെ കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ്…
ഒന്നാം സ്ഥാനം നഷ്‍ടമായി നയൻതാര, രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു
തമിഴകത്ത് ജനപ്രിയ നടിമാരുടെ ഒന്നാം സ്ഥാനത്തില്‍ മാറ്റം. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന താരം നയൻതാരയാണ്. ഇപ്പോ തമിഴ് താരങ്ങളില്‍ നയൻതാര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്…
ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും വഞ്ചിച്ചതായി പരാതി; അന്വേഷിക്കാന്‍ കോടതി ഉത്തരവ്
ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് എന്ന വ്യക്തി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ പരാതി പ്രകാരം…
ഇനി മടക്കമില്ലാതെ യാത്ര; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളെ നാട്ടിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊലീസിന്‍റെ ഔദ്യോഗിക…
