തക്കുടുവിൻ്റെ ശില്പി വിനോജിന് ഇരിങ്ങോൾ സ്കൂളിൽ സ്വീകരണം നൽകി

ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” മേളയുടെ വലിയ ആകർഷണവും വൈറലുമായി കഴിഞ്ഞു. ഈ തക്കുടു രൂപകൽപന ചെയ്തത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എച്ച് എസ് ഇ വിഭാഗം…

വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകി

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ് നൽകി പെരുമ്പാവൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്രാഞ്ച്. സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, മെനിസ്ട്രൽ കപ്പ് തുടങ്ങിയവയെ കുറിച്ചുള്ള ആരോഗ്യ സെമിനാർ നടത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട്…

ഇരിങ്ങോൾ സ്കൂളിൽ താരോത്സവം സമാപിച്ചു

ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂൾ കലോത്സവമായ “താരോത്സവം” സമാപിച്ചു. രണ്ട് ദിവസമായി രണ്ട് വേദിയിൽ നടന്ന സ്കൂൾ കലോത്സവം മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു. നൃത്താഞ്ജലി ക്ലാസിക്കൽ ഡാൻസ് അക്കാഡമി…

ഇരിങ്ങോൾ സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം സ്റ്റോർ എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ലയൺസ് ക്ലബ്ബിന്റെ ഹങ്കർ പ്രോജക്റ്റിൻ്റെ ഭാഗമായി…

വാഴയിലയിൽ ദേശീയ പതാക തയ്യാറാക്കി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹരിത പതാക തയ്യാറാക്കി. ഇന്ത്യയുടെ 78-ാസ്വാതന്ത്രദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വാഴയിലയിൽ 78 ഹരിത പതാക തയ്യാറാക്കി. വഴിയോര കച്ചവട സ്ഥാപനങ്ങളൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് നിർമ്മിത ദേശീയ…

ഇരിങ്ങോൾ സ്കൂളിൽ ഡയപ്പർ ബാങ്ക് ഉദ്ഘാടനം

സമഗ്രശിക്ഷ കേരളം , എറണാകുളം പെരുമ്പാവൂർ ബി.ആർ.സി യുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ ഭിന്ന ശേഷി കുട്ടികൾക്കു കൈത്താങ്ങായി പെരുമ്പാവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡയപ്പർ ബാങ്കിൻ്റെ ഉദ്ഘാടനം നടത്തി. ഗവ. വി. എച്ച്. എസ്. എസ് ഇരിങ്ങോൾ…

ഇരിങ്ങോൾ സ്കൂളിൽ ‘സ്റ്റുഡൻ്റ്സ് ഡയറി ക്ലബ്ബ്’

കൂവപ്പടി ക്ഷീര വികസന യൂണിറ്റിൻ്റെയും ഇരിങ്ങോൾ വി.എച്ച്. എസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ക്ഷീര മേഖലയോടുള്ള താത്പര്യം വളർത്തുന്നതിനും അവബോധം സൃഷ്‌ടിക്കുന്നതിനുമായി “സ്റ്റുഡന്റ്റ്സ് ഡയറി ക്ലബ്ബ് ” രൂപീകരിച്ചു. ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ആഡിറ്റോറിയിത്തിൽ വച്ച് പെരുമ്പാവൂർ മുനിസിപ്പൽ…

ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

പാരീസ് ഒളിമ്പിക്സിൻ്റെ ആരംഭത്തോടെ ലോകമാകെ കായിക ലഹരിയിൽ ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സിന്റെ ആവേശം വാനോളം നെഞ്ചിലേറ്റി സ്കൂൾ ഒളിമ്പിക്സിനു തിരിതെളിച്ച് ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ…

നൂറ്റി ഒന്ന് റോക്കറ്റുമായി ഇരിങ്ങോൾ സ്കൂൾ വിദ്യാർത്ഥികൾ

ഇരിങ്ങോൾ സർക്കാർ വി.എച്ച് എസ് സ്കൂളിലെ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നൂറ്റി ഒന്ന് റോക്കറ്റിന്റെ മോഡൽ തയ്യാറാക്കി. വർക്ക് എക്സ് പീരിയൻസ് റ്റീച്ചറായ പ്രതിഭ ആർ നായർ റ്റീച്ചർ പേപ്പറിൽ റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷയർ…

ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാം വർഷ എൻ.എസ്. എസ് വോളൻ്റിയർമാർക്കുള്ള “മിഴി 2024” ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രോജക്ടുകളും, പഠന പ്രവർത്തനങ്ങളും നടത്തി. സ്വായത്തം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി വോളൻ്റിയർമാർക്ക് ഓറിയൻ്റേഷനും ലൈഫ് സ്കിൽ എനർജി…