നിപ ; ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും

നിപ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ആരോഗ്യമന്ത്രാലയവും കേന്ദ്രവിദഗ്ധ സംഘവുമായി ചര്‍ച്ച നടത്തിയതായും ഇത് സംബന്ധിച്ച് തുടര്‍നടപടി വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 30ന് മരിച്ച വ്യക്തിയുടെ ഹൈ…

യുവ സംവിധായികയുടെ മരണം കൊലപാതകമല്ല ഹൃദയാഘാതമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

യുവസംവിധായക നയനാ സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘത്തിന്റെ വിലയിരുത്തൽ. ഹൃദയാഘാതമാണ് പ്രധാന കാരണമെന്നാണ് വിദഗ്ധസംഘം പറയുന്നത്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകൾ മരണ കാരണമല്ല. മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടോ മറ്റോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം. കേസ്…

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത്തിയഞ്ചാം ദിവസം കുറ്റപത്രം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്ബതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ…

സീരിയല്‍ താരം അപര്‍ണ നായർ തൂങ്ങി മരിച്ചു

സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,…

ശ്രീധരൻ നായർ അന്തരിച്ചു

മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ നിന്ന് വിമരിച്ച മേലെ വടയക്കളത്തില്‍ ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന്‍ മൂസത്.മാതാവ്:പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ലാ പോലിസ് ഓഫിസ്,എം.എസ്.പി.ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയി…

മണ്ണാറശാല അമ്മ സ്വർഗം പൂകി ; അറിയാം അമ്മയുടെ അത്ഭുത ചരിതം

മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്‍ജനം ഭക്തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന്‍ അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ പ്രധാന…

ഹിറ്റുകളുടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്

സിദ്ദിഖ് – ലാല്‍ എന്ന പേര് മലയാളിക്ക് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ മുതലാണ് പരിചയമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവര്‍. കലാഭവനിലെ സ്‌കിറ്റുകള്‍ക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ…

കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം

വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…

ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും

രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെതലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ…

തലകനമില്ലാത്ത തലപ്പൊക്കം; ആ ‘തുറന്നിട്ട വാതിൽ’ ഇനിയില്ല

പ്രായവും ആരോഗ്യവും ഒരുപോലെ തളര്‍ത്തുമ്പോഴും നീണ്ട മണിക്കൂറുകള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പരിഭവങ്ങള്‍ കേട്ട പൊതുപ്രവര്‍ത്തകന്‍, തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും കുന്തമുനകള്‍ക്കും പോലും ചുണ്ട് വിടര്‍ത്തി ചിരിച്ചു കൊടുത്ത നിഷ്‌കളങ്കതയില്‍ രൂപപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍, രാത്രി ഏറെ വൈകിയാലും ചുറ്റില്‍ നിന്നും ആളൊഴിയാത്ത…