തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്റെ പത്താം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്, തിരുവനന്തപുരം ആനാട് മോഹന്‍ദാസ് എന്‍ജിനിയറിംഗ് കോളേജ് സെക്രട്ടറിയും മോഹന്‍ദാസ് ഗ്രൂപ്പ് കമ്പനീസിന്റെ ബോര്‍ഡ് മെംബറുമായ റാണി മോഹന്‍ദാസിന് സക്‌സസ് കേരള കര്‍മശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിച്ചു. മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള പുരസ്‌കാരം സമ്മാനിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ സംരംഭകര്‍ക്ക് മാതൃകയാകുന്ന വ്യക്തിത്വം എന്ന നിലയിലാണ് പുരസ്‌കാരത്തിന് റാണി മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
സക്‌സസ് കേരള മാഗസിന്റെ പത്താം വാര്‍ഷികാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും വനിതാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഷീ-പ്രണേഴ്‌സ് കോണ്‍ക്ലേവ് 2025’ മന്ത്രി ജെ ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത സംരംഭകര്‍ക്കുള്ള എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എ വിതരണം ചെയ്തു. പാളയം രാജന്‍ (കൗണ്‍സിലര്‍), ഡോ. പ്രമോദ് പയ്യന്നൂര്‍, ഡോ. എം. ആര്‍ തമ്പാന്‍, സജിത ജി നാഥ് (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍), എം.എ വഹാബ് (ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് ജവര്‍ണര്‍), ഗുരു യോഗി ശിവന്‍, ജസിന്ത മോറിസ്, മായ സുകു, രഞ്ജിത് കൊല്ലക്കോണം എന്നിവര്‍ പങ്കെടുത്തു.

 
                                            