വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. സംരംഭ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച വനിതാ സംരംഭകരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌കാരം നല്കി ആദരിച്ചു.

സക്‌സസ് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബി’ന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസിന്ത മോറിസ് ലോഗോ ഏറ്റുവാങ്ങി. സക്‌സസ് കേരള പുറത്തിറക്കിയ വനിതാദിനം സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ് ആദ്യകോപ്പി സ്വീകരിച്ചു. മുന്‍മന്ത്രിയും സക്‌സസ് കേരള രക്ഷാധികാരിയുമായ വി സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവരും സംബന്ധിച്ചു.

ഡോ. രാജശ്രീ. കെ (ട്രൈഡന്റ് പ്രൈം ഹെല്‍ത്ത് കെയര്‍), ഡോ. രമണി നായര്‍ (സ്വപ്‌നക്കൂട്), മഞ്ജു കൃഷ്ണ (തക്ഷകി ഹോം ഡെക്കര്‍), മായ ജയകുമാര്‍ (മായാസ് ബ്യൂട്ടി വേല്‍ഡ്), അയ്ക്കന്‍ അക്കാഡമി, നജ്മുന്നിസ (സോഫീസ് ടേസ്റ്റ്), ആല്‍ഫി നൗഷാദ് (നാട്യാഞ്ജലി ഡാന്‍സ് കളക്ഷന്‍സ്), റോസ്‌മേരി (റെയ്മന്‍സ് വെല്‍നസ് ഹബ്), ജൂബി സാറാ (സാറാ മേക്കോവര്‍), ഡോ. സജിഷ്ണ എസ്.എസ് (യെല്ലോ ആന്റ് ബ്ലാക്ക് ബ്യൂട്ടി സലൂണ്‍), ഷാലിനി എസ് (ഒമേഗ പ്ലാസ്റ്റിക്‌സ്) , രജനി സാബു (മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍), അനിതാ മാത്യു (അനിതാസ് എയ്ഞ്ചല്‍സ് ബ്യൂട്ടി പാര്‍ലര്‍), പ്രീതി പ്രകാശ് പറക്കാട്ട് (പറക്കാട്ട് ജുവല്‍സ്) എന്നിവരാണ് സക്‌സസ് കേരള വനിതാ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *