സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസ്റ്റിംഗ് ഔട്ട് സംഘടിപ്പിച്ചു

പരിശീലനം പൂർത്തികരിച്ച 264 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്നു. തൃശ്ശൂർ റേഞ്ച് ഡി ഐ.ജി. അജിത ബീഗം ഐ.പി.എസിന് പരേഡ് അഭിവാദ്യം ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ ഐ.പി.എസ്. കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എസ്.പി. ഡെപ്യൂട്ടി കമാണ്ടന്റ രതീഷ് എം, ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ ,മലപ്പുറം ഡി.വൈ.എസ്.പി. മനോജ് .ടി, എം.എസ്.പി. അസിസ്റ്റന്റ് കമണ്ടന്റ് ഹബീബു റഹിമാൻ , എസ്.പി.സി.എ.ഡി.എൻ.ഒ. ഓം പ്രകാശ് ,പ്രധാന അധ്യാപകർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാർ , ഡ്രിൽ ഇൻസ്ട്രകടർമാർ ,കേഡറ്റുകളുടെ മാതാപിതാക്കൾ  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

എം.എസ്.പി.എച്ച്.എസ്എസ് മലപ്പുറം . എം.എസ്.പി.ഇ.എം.എച്ച് എസ്. മലപ്പുറം, ടി.എസ് എസ് .എച്ച് എസ്.എസ്. വടക്കേങ്ങര, ഐ.കെ.ടി.എച്ച് .എസ്.എസ് ചെറുകുളമ്പ , പി.കെ.എം.എം.എച്ച് .എസ് .എസ് എടരിക്കോട്, ജി.ആർ.എച്ച്.എസ്. കോട്ടക്കൽ എന്നി ആറ് സ്കൂളുകളിലെ 264 കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്.

പരേഡ് കമാൻഡറായി ടി.എസ്.എസ്.എച്ച് എസ് എസ്. വടക്കാങ്ങരയിലെ യുംന ഫാത്തിമ കെ.യും സെക്കൻഡ് ഇൻ കമാൻഡറായി എം.എസ്.പി.ഇ.എം.എച്ച്.എസിലെ കൃഷ്ണവേണി എസും പരേഡിന് നേതൃത്വം നൽകി. എം.എസ്.പി.ഇ.എം.എച്ച്.എസിന്റെ ബാന്റ് ടീം പരേഡിന് താളമേളങ്ങൾ നൽകി. മികച്ച പ്രകടനം കഴ്ച്ചവെച്ച കേഡറ്റുകൾക്ക്  ചടങ്ങിൽ ഡി.ഐ.ജി. പുരസ്കാരങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *