ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി ഐ മാറിയിരിക്കുന്നത്. ജൂണ്‍ പാദത്തിലെ എസ് ബി ഐ യുടെ അറ്റാദായം 18,736 കോടി രൂപയാണ്. 18,258 കോടി രൂപയാണ് റിലയന്‍സിന്റെ അറ്റാദായം.

പട്ടികയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മൂന്നാം സ്ഥാനത്തും, എച്ച് ഡി എഫ് സി ബാങ്ക് നാലാം സ്ഥാനത്തും, അഞ്ചാം സ്ഥാനത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ആണ്.ഐ സി ഐ സി ഐ ബാങ്ക് ആറാം സ്ഥാനത്ത് ആണ്. ബിപിസിഎല്ലും അദാനി പവറും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളില്‍ എത്തി. പട്ടികയില്‍ കോള്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തു ആണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം പത്താം സ്ഥാനത്താണ്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ബിഐ, ആസ്തിയുടെ അടിസ്ഥാനത്തില്‍ 23 ശതമാനവും, വിപണി വിഹിതവും മൊത്തം വായ്പ, നിക്ഷേപ വിപണിയുടെ നാലിലൊന്ന് വിഹിതവും ഉള്‍ക്കൊള്ളുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം ആസ്തിയില്‍ ലോകത്തിലെ 48-ാമത്തെ വലിയ ബാങ്കാണ്.

Leave a Reply

Your email address will not be published. Required fields are marked *