സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ എന്നും ആരാധകർക്ക് അറിയാൻ താൽപര്യം അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടാറുമുണ്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ള മേഖല കൂടിയാണ് സിനിമാ മേഖല. ഇന്ത്യൻ സിനിമയുടെ മുഖമായി നിലകൊള്ളുന്ന സൂപ്പർതാരങ്ങൾ തന്നെ പലതവണ വിവാഹിതരായിട്ടുള്ളവരും വിവാഹമോചിതരായിട്ടുള്ളവരുമാണ്.
നിയമപരമായി വിവാഹം ചെയ്തശേഷം പിന്നീട് ബന്ധം വേർപ്പെടുത്തുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണ്. വിവാഹബന്ധം തകർന്നതിന്റെ പേരിൽ ഭാര്യ നിരാശ്രയത്വത്തിലേക്ക് വീണുപോകാതിരിക്കാനാണ് ജീവനാംശം നൽകാൻ നിയമം തീരുമാനിച്ചത്. ബോളിവുഡിൽ നടന്ന പല വിവാഹമോചനങ്ങളും അതുകൊണ്ട് തന്നെ ചിലവേറിയതായിരുന്നു.
പല നടന്മാരും കോടികൾ ജീവനാംശം നൽകിയാണ് മുൻ ഭാര്യയിൽ നിന്നും ബന്ധം വേർപ്പെടുത്തിയത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ വിവാഹ മോചനങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള പേരുകളാണ് അമൃത സിങ്-സെയ്ഫ് അലി ഖാൻ ജോഡി. 1991ൽ വിവാഹിതരായ ഇരുവരും 2004ൽ വിവാഹമോചിതരായി. ഇരുവരുടെയും മക്കളാണ് താരങ്ങളായ സാറയും ഇബ്രാഹിമും. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ അഞ്ച് കോടി രൂപയാണ് സെയ്ഫ് ജീവനാംശമായി നൽകിയത്. കൂടാതെ അമൃതയുടെയും മക്കളുടെയും ചിലവിലേക്കായി മാസം ഒരു ലക്ഷം രൂപയും സെയ്ഫ് നൽകി പോരുന്നു. അമൃതയുമായി വേർപിരിഞ്ഞശേഷം കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്തു. വളരെ മോശമായ ഒരു വിവാഹജീവിതമായിരുന്നു കരിഷ്മ കപൂറിന്റേത്. 2003ൽ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം. 2016ൽ ഇരുവരും വിവാഹമോചിതരായി.
പിന്നീട് കരീഷ്മ വിവാഹമൊന്നും കഴിച്ചില്ല. മുമ്പ് കോടതിയില്‍ വിവാഹമോചന സമയത്ത് അതീവ ഗുരുതര ആരോപണങ്ങളാണ് കരീഷ്മ മുന്‍ ഭര്‍ത്താവിനെതിരെ നിരത്തിയത്. അതിന് പിന്നാലെ വിവാഹമോചനവും ലഭിച്ചു. ബന്ധം വേർപ്പെടുത്തിയപ്പോൾ പതിനാല് കോടി രൂപയാണ് സഞ്ജയ് കരിഷ്മയ്ക്ക് ജീവനാംശമായി നൽകിയത്. ആദ്യ ഭാര്യ റീന ദത്തയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ കോടികളാണ് ആമിർ ഖാന് നഷ്ടപരിഹാരം എന്ന രീതിയിൽ ജീവനാംശമായി റീനയ്ക്ക് നൽകേണ്ടി വന്നത്. അമ്പത് കോടിയാണ് ആമിർ റീനയ്ക്ക് നൽകിയതത്രെ. വിവാഹമോചനം മൂലം ഏറ്റവും കൂടുതൽ കാശ് പൊടിഞ്ഞ സൂപ്പർ താരം ഹൃത്വിക്ക് റോഷനാണ്.
2000ൽ വിവാഹിതരായ ഹൃത്വിക്കും സൂസാനെയും 2013ലാണ് വേർപിരിഞ്ഞത്. ബന്ധം വേർപ്പെടുത്തിയപ്പോൾ സൂസാനെയ്ക്ക് ഹൃത്വിക് 400 കോടി ജീവനാംശമായി നൽകിയെന്നായിരുന്നു വാർത്ത. ബോളിവുഡ് താരപത്നിമാർ കോടികൾ ജീവനാംശമായി ചോദിച്ച് വാങ്ങിയപ്പോൾ അർഹതയുണ്ടായിട്ടും മുൻ ഭർത്താവിന്റെ ഒരു രൂപപോലും വാങ്ങാൻ നടി സാമന്ത തയ്യാറായില്ല. നാഗ ചൈതന്യയില്‍ നിന്നും 200 കോടി സമാന്ത ജീവനാംശമായി വാങ്ങിയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തുക സമാന്ത നിരസിച്ചുവെന്നും ഒരു രൂപപോലും നാഗ ചൈത്യയില്‍ നിന്നും തനിക്ക് വേണ്ടെന്നായിരുന്നു സമാന്തയുടെ നിലപാട്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് സാമന്ത.
