കൊല്ലത്ത് സൈനികനെ തടഞ്ഞുനിർത്തി മർദ്ദിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതി

കൊല്ലം കടയ്ക്കൽ സൈനികനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. ചന്നപ്പാറ ഷൈൻ എന്ന സൈനികനാണ് മർദ്ദനമേറ്റത്. പ്രകോപനം ഇല്ലാതെയാണ് മർദ്ദിച്ചത്. മർദ്ദനത്തിനുശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്ന് എഴുതിയതായും ഷൈൻ പറഞ്ഞു.

കഴിഞ്ഞദിവസം നാട്ടിൽ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ശേഷമാണ് സംഭവം നടന്നത്. തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പ് രാത്രിയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു. അതിനിടെ വിജനമായ ഫലത്തു വച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. പിന്നീട് നാലുപേർ കൂടി എത്തി മർദ്ദനം തുടരുകയും ചവിട്ടി വീട്ടുകയും ചെയ്തു. അതിനുശേഷമാണ് മുതുകിൽ എഴുതിയത്. ഷൈനിന്റെ പരാതിയിൽ കടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *