സ്മാർട്ട്ഫോൺ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും അതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്.മുന്‍പ് ഒരു ജിബി ഡാറ്റ ഉപയോഗിച്ചിരുന്നവര്‍ക്ക് ഇന്ന് കുറഞ്ഞത് 2-3 ജിബിയെങ്കിലും വേണമെന്ന നിലയായി.ഡാറ്റയുടെ ഉപയോഗത്തിലുണ്ടായ ഈ മാറ്റവും ഉപയോക്താക്കളുടെ ആവശ്യകതയും കണക്കിലെടുത്ത് എല്ലാ ടെലിക്കോം കമ്പനികളും പ്ലാനുകളിലുള്ള ഡാറ്റകള്‍ക്ക് പുറമേ ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകളും പുറത്തിറക്കിയിരിക്കുന്നു. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടും എന്നതിനാല്‍ ടെലിക്കോം കമ്പനികളുടെ ഇത്തരം ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ട്. ഏറെപ്പേര്‍ ഇത്തരം ഡാറ്റ പ്ലാനുകള്‍ പ്രയോജനപ്പെടുത്തുന്നു.സ്മാർട്ട്ഫോൺ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന്
റിലയന്‍സ് ജിയോ, എയര്‍ടെല്‍ പോലുള്ള കമ്പനികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാകത്തില്‍ ആകര്‍ഷകമായ ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ ബിഎസ്എന്‍എല്ലും പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ സാധാരണ പ്ലാനുകള്‍ തന്നെ കുറഞ്ഞ നിരക്കില്‍ മാന്യമായ ഡാറ്റ നല്‍കുന്നവയാണ്. ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകളുടെ കാര്യത്തിലേക്ക് വരുമ്പോഴും അതേ മാന്യത ബിഎസ്എന്‍എല്‍ ?കൈവിടുന്നില്ല. ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ള ചില ഡാറ്റബൂസ്റ്റര്‍ പ്ലാനുകള്‍ പരിചയപ്പെടാം.
200 രൂപയില്‍ താഴെ നിരക്കിലെത്തുന്ന നിരവധി ഡാറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാന്‍ 16 രൂപയുടേതാണ്. ഇതുകൂടാതെ 98 രൂപ,151 രൂപ, 198 രൂപ ഡാറ്റ പ്ലാനുകളും ലാഭം നല്‍കുന്നു. ഡാറ്റ ലഭ്യമാകുന്ന മറ്റേനേകം പ്ലാനുകളും ഉണ്ടെങ്കിലും ഈ നാല് പ്ലാനുകളില്‍ ലഭിക്കുന്ന ആനുകൂല്യം ഇപ്പോള്‍ പരിചയപ്പെടാം.
16 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍ എന്ന പ്രത്യേകത ഈ പ്ലാനിനുണ്ട്. ആകെ ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാന്‍ എത്തുന്നത്. 2ജിബി ഡാറ്റയാണ് ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറിയ അത്യാവശ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
98 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍: 100 രൂപയില്‍ താഴെ നിരക്കില്‍ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍ എന്ന് 98 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ പ്ലാനിനെ വിശേഷിപ്പിക്കാം. 22 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 2ജിബി ഡാറ്റ വീതം ഈ പ്ലാനില്‍ ലഭ്യമാകുന്നു. നിശ്ചിത ജിബി പിന്നിട്ടാല്‍ വേഗത 40കെബിപിഎസായി കുറയും.
151 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍: 28 ദിവസത്തെ വാലിഡിറ്റിയിലാണ് 151 രൂപയുടെ ഈ ബൂസ്റ്റര്‍ പ്ലാന്‍ എത്തുന്നത്. 40 ജിബി ബള്‍ക്ക് ഡാറ്റയാണ് ഈ ബൂസ്റ്റര്‍ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. ബള്‍ക്ക് ഡാറ്റ ആയതിനാല്‍ ആവശ്യം പോലെ ഉപയോക്താവിന് ഉപയോഗിക്കാന്‍ സാധിക്കും. സിങ് മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭ്യമാകുന്നു.
198 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍: 40 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍ ആണിത്. അണ്‍ലിമിറ്റഡ് ഡാറ്റ എന്നാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത് എങ്കിലും എഫ്യുപി പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസം 2ജിബി ഡാറ്റവരെയേ ?ഹൈസ്പീഡില്‍ ലഭ്യമാകൂ. അതിനുശേഷം വേഗത 40കെബിപിഎസ് ആയി കുറയും.
ചലഞ്ചസ് അരീന മൊബൈല്‍ ഗെയിമിംഗ്, ലോക്ധുന്‍ സബ്‌സ്‌ക്രിപ്ഷനുകളും 198 രൂപയുടെ ബിഎസ്എന്‍എല്‍ ഡാറ്റ ബൂസ്റ്റര്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പറഞ്ഞ പ്ലാനുകളെല്ലാം ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ഡാറ്റയും കോളിങ് ഉള്‍പ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങളും അടങ്ങുന്ന മറ്റ് കിടിലന്‍ പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട് എന്നകാര്യം ശ്രദ്ധിക്കുക. ബിഎസ്എന്‍എല്‍ ആപ്പ് വഴി പ്ലാനുകളുടെ വിശദവിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

 
                                            