സാമന്തയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശോഭിത ധൂലിപാല-നാഗ ചൈതന്യ അക്കിനേനി വിവാഹ ഏറെ ചർച്ചായകുന്നു. ഏറെക്കാലം ഡേറ്റിങിലായിരുന്ന താരങ്ങൾ പീന്നിട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഓഗസ്റ്റിൽ ലളിതമായ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കല്യാണം ഗംഭീരമായി നടത്താനാണ് താരങ്ങളുടെ പ്ലാൻ. ശോഭിതയുടേയും നാഗചൈതന്യയുടേയും വിവാഹം ഡിസംബർ നാലിന് അന്നപൂർണ സ്റ്റുഡിയോയിവെച്ച് ഹിന്ദു ആചാരപ്രകാരമാണ് നടക്കുക. ഇരുവരും ഇതിനോടകം അതിഥികളെ ക്ഷണിക്കാൻ തുടങ്ങി.
നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ഷണക്കത്തിൽ നാഗചൈതന്യയുടെ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് അമ്മ ലക്ഷ്മിയുടെയും അവരുടെ രണ്ടാം ഭർത്താവ് ശരത്ത് വിജയരാഘവന്റെയും നാഗാർജുനയുടെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ അമലയുടേയും പേരുകളുണ്ട്. നാലുപേരും ഒരുമിച്ച് നിന്നാകും മകനെ അനുഗ്രഹിക്കുക. അതേസമയം വരന്റെ കുടുംബത്തിന്റെ സന്തോഷത്തിനായി വിവാഹത്തിന് മുമ്പ് തന്നെ ശോഭിത ചില ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ചതായിയാണ് റിപ്പോർട്ട്
ഇനി മുതൽ ശോഭിതയുടെ പേര് മാറുകയാണ്. വിവാഹശേഷം വധുവിൻ്റെ പേരിന് ശേഷം വരന്റെ കുടുംബപ്പേര് വരുന്നത് സ്വാഭാവികമാണ്. അതിൽ അതിശയിക്കാനില്ല. എന്നാൽ കുടുംബപ്പേരിനെക്കുറിച്ചുള്ള ചർച്ച ഇവിടെയില്ല. ശോഭിതയുടെ യഥാർത്ഥ പേര് മാറുകയാണ്. ഇനി മുതൽ നടിയുടെ പേര് ലക്ഷ്മി ശോഭിത എന്നായിരിക്കുമത്രെ. വിവാഹത്തിന് മുന്നോടിയായി പേര് മാറ്റുകയാണോയെന്ന് വ്യക്തമല്ല. മറ്റൊരു രസകരമായ കാര്യവും വൈറലാകുന്നുണ്ട്. വിവാഹത്തിൻ്റെ കാര്യത്തിൽ നായികമാർ ചെലവേറിയ മേക്കപ്പ് ആർട്ടിസ്റ്റുകളെ നിയമിക്കുകയും അതീവ സുന്ദരിയാകാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ബോളിവുഡിൽ ആലിയയേയും പ്രിയങ്ക ചോപ്രയേയും പോലുള്ളവർ അവരുടെ വിവാഹ ദിവസം മേക്കപ്പിനായി വൻ തുകയാണ് ചെലവഴിച്ചത്. എന്നാൽ നാഗ ചൈതന്യയുടെ മുത്തച്ഛൻ്റെ പാരമ്പര്യത്തെ മാനിച്ച് പരമ്പരാഗതമായി സ്വാഭാവികമായ മേക്കപ്പിലാണ് ശോഭിത പ്രത്യക്ഷപ്പെടാൻ പോകുന്നതത്രെ
നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടിയുടെ ആഗ്രഹവും നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ശോഭിത. നാഗചൈതന്യയുടെ അമ്മയുടെ ആഗ്രഹപ്രകാരം ശോഭിത വിവാഹ ദിവസം വിദേശ ബ്രാൻഡുകളല്ല പകരം കാഞ്ചീവരം സാരികൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. വിവാഹച്ചടങ്ങിൽ ശോഭിതയ്ക്ക് അണിയാൻ ലക്ഷ്മി തൻ്റെ ആഭരണങ്ങളിൽ നിന്ന് കുറച്ച് നൽകുമെന്നും സംസാരമുണ്ട്. അക്കിനേനിയുടെ മരുമകളാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഭാവിവരന്റെ കുടുംബാംഗങ്ങൾക്കായി ശോഭിത വിട്ടുവീഴ്ചകൾ ആരംഭിച്ചു. ചായിയുടെ കുടുംബത്തിന്റെ തീരുമാനങ്ങളെ ശോഭിത സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ശോഭിത നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
