ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ് ജേണലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂര്യന്റെ ചൂടും കാര്‍ബണ്‍ ഓക്‌സിഡന്റ് വര്‍ദ്ധനവും ഭൂമിശാസ്ത്രത്തില്‍ ഉണ്ടായ മാറ്റവും അനുസരിച്ച് കസ്തനികള്‍ക്ക് ഒരിക്കലും അതിജീവിക്കാന്‍ ആകാത്ത വിധം ഭൂമിയില്‍ ചൂട് വര്‍ദ്ധിക്കും എന്നാണ് പഠനം പറയുന്നത്.
നേച്ചര്‍ ജിയോ സയന്‍സസ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സൂര്യന്റെ ചൂട് ക്രമാനുഗതമായി വര്‍ദ്ധിക്കും. 7.6 ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയെ സൂര്യന്‍ വിഴുങ്ങുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കടലുകളില്‍ നിന്നും ഭൂഖണ്ഡങ്ങളില്‍ നിന്നും കൂടുതല്‍ ജലം ബാഷ്പീകരിച്ചു പോകാന്‍ തുടങ്ങും..
ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും ഈ ചൂട് ബാധിക്കും. ഇതോടൊപ്പം ജീവജാലങ്ങളുടെ കൂട്ടമായി വംശനാശവും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
