റോസ്​ഗർ മേള : കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ മുഖ്യാതിഥിയായിയാകും

കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗര്‍ മേളയുടെ എട്ടാം ഘട്ടം തിരുവനന്തപുരത്തെ പള്ളിപ്പുറം സി ആര്‍ പി എഫ് ഗ്രൂപ്പ് സെന്ററില്‍ ആഗസ്ത് 28 ന് രാവിലെ 9.00 മണിക്ക് നടക്കും. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ & ഫിഷറീസ് സഹമന്ത്രി ഡോ എല്‍ മുരുകന്‍ മുഖ്യാതിഥിയായിയാകും. രാജ്യത്തുടനീളം നടക്കുന്ന ദേശീയ റോസ്ഗര്‍ മേള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാവിലെ 10.30 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 400- ലധികം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന പത്രം കേന്ദ്ര സഹമന്ത്രി ഡോ എല്‍ മുരുകന്‍ വിതരണം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് റോസ്ഗര്‍ മേളയുടെ എട്ടാം ഘട്ടം സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് കേന്ദ്ര ഗവണ്മെന്റ് ജോലി നല്‍കുകയാണ് റോസ്ഗര്‍ മേളയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *