മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് . നിരീക്ഷകര്‍ എന്നതിലുപരി ശ്രദ്ധതിരിയ്ക്കാനുള്ള ഒരു ഉപകരണമായി മാധ്യമങ്ങള്‍ മാറിയെന്ന് രാഹുല്‍ ആരോപിച്ചു.
പഞ്ചാബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.
അതേസമയം ‘ഗോഡി മീഡിയ’ എന്ന് താന്‍ മാധ്യമങ്ങളെ വിളിച്ചിട്ടില്ലെന്ന് രാഹുല്‍ അവകാശപ്പെട്ടു. അത് തന്റെ വാക്കുകളല്ല എന്നും അദ്ദേഹം പറഞ്ഞു . എന്നാല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുന്നുവെന്നും അവരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
വിദ്വേഷം പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ശ്രദ്ധതിരിച്ചുവിടാനുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നു, ചെറുകിട വ്യവസായങ്ങള്‍ തകര്‍ക്കപ്പെടുന്നു. എന്നാല്‍ ഹിന്ദു മുസ്ലീം, ബോളിവുഡ്, സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ നല്‍കി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
