‘ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്ന്‌’ രൺബീർ കപൂർ ; ട്രോളുമായി സോഷ്യൽ മീഡിയ

ബീഫ് കഴിച്ചാൽ സനാതനിയാവാൻ കഴിയില്ലെന്നും സനാതന ധർമത്തിൽ വിശ്വസിക്കുന്നുവെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. സംഭവം വൈറലായത്തോടെ സോഷ്യൽ മീഡിയയിൽ പരിഹാസം ആരംഭിച്ചിരിക്കുകയാണ്. താൻ എല്ലാ ദിവസവും ദൈവത്തിന് നന്ദി പ്രകടിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ സനാതന ധാരയിലേക്ക് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്.

രണ്ട് വർഷമായി ഞാൻ അതിനെക്കുറിച്ച് ധാരാളം വായിക്കാൻ തുടങ്ങിട്ടുണ്ട്. അത് എന്താണെന്നും അതിന്റെ അനന്തരഫലങ്ങൾ എന്താണെന്നും വളരെ ആഴത്തിൽ പോയി മനസ്സിലാക്കി എന്നുമാണ് രൺബീർ അഭിമുഖത്തിൽ പറഞ്ഞത്.

അഭിമുഖത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രൺബീറിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ നിറഞ്ഞത്. താൻ ബീഫ് കഴിക്കാറുണ്ടെന്ന് രൺബീർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. റിലീസാകാൻ പോകുന്ന രാമായണം സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നാണ് കമന്റിലൂടെ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *