ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ തയ്യാറാക്കുന്നതും, കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും നൽകുന്നതുമായ ബലൂൺ ആർട്ടിസ്റ്റ് റൈഹാൻ സമീർ എ പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിൻ്റെ ഈ വർഷത്തെ ബാല പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. അബ്ദുൾകലാമിന്റെ ജന്മദിനത്തിൽ തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പുരാവസ്തു , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം എൽ എ മോൻസ് ജോസഫ് , രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ ഡോ.ചന്ദ്രദാസ് നാരായണ , നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ് ഫൈസൽ ഖാൻ, അബ്ദുൾകലാം സ്റ്റഡി സെൻറർ ഡയറക്ടർ പൂവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.

എ പി. ജെ അബ്ദുൽ ഖലാം സ്റ്റഡി സെന്റർ നൽകുന്ന “ബാല പ്രതിഭ പുരസ്കാരം ” ലഭിച്ച ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂളിലെ റൈഹാൻ സമീർ പുരാവസ്തു , രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങുന്നു.
