സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം.
വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട ബെന്യാമിന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.
ബ്ലെസി എന്ന സംവിധായകന്‍റെ 16 വര്‍ഷത്തെ അധ്വാനമാണ് ആടുജീവിതമെന്ന സിനിമ.
മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് നോവൽ വിവരിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അവതരിപ്പിക്കുന്ന കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 1.55 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റിരിക്കുന്നത്. അതില്‍ നിന്ന് ലഭിച്ചിരിക്കുന്ന കളക്ഷന്‍ 2.50 കോടിയും പൃഥ്വിരാജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിരിക്കും ആടുജീവിതം.
പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു. ഇങ്ങനെയാണ് കഥ വികസിക്കുന്നത്.
ബ്ലെസി ടീമിന്‍റെ സ്വപ്ന സിനിമയായ ആടുജീവിതം യുഎഇയില്‍ മാര്‍ച്ച് 28ന് തന്നെ റിലീസ് ചെയ്യാനിരിക്കെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ യുഎഇയിലെ തിയേറ്റര്‍ ചാര്‍ട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കു. നൂൺഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദർശനം ആരംഭിക്കുക.

 
                                            